സാല്‍മണ്‍, മാക്കറല്‍, പ്രോണ്‍, കോക്ക്‌ടെയില്‍ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു സൂപ്പര്‍വാലുയും , സെന്‍ട്രയും

Current: മലയാളം

ഡബ്ലിന്‍: ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന്,സൂപ്പര്‍വാലു , സെന്‍ട്ര എന്നീ ബ്രാന്‍ഡുകളുടെ സാല്‍മണ്‍, മാക്കറല്‍, പ്രോണ്‍ കോക്ക്‌ടെയില്‍ ഉല്‍പ്പന്നങ്ങള്‍ ഫുഡ് സേയ്ഫ്ടി ഓഫ് അയര്‍ലണ്ട് പിന്‍വലിച്ചു.കഴിഞ്ഞ ബുധനാഴ്ചയും സ്മോക്ക്ഡ് സാല്‍മണ്‍ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചിരുന്നു.
ആരോഗ്യമുള്ള വ്യക്തികളില്‍ ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ് അണുബാധയുണ്ടായാല്‍ ഫ്ളൂവിന് സമാനമായ ചെറിയ ലക്ഷണങ്ങളോ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ഉണ്ടായേക്കാം. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എങ്കിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ആരോഗ്യപരമായ മറ്റ് വെല്ലുവിളികള്‍ നേരിടുന്നവരുമായ ആളുകളില്‍ ഈ അണുബാധ ഗുരുതരമാകാനും സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഗര്‍ഭിണികള്‍, ശിശുക്കള്‍, പ്രായമായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ്’ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അണുബാധയുണ്ടാകുന്നതും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതും തമ്മിലുള്ള ഇടവേള ശരാശരി മൂന്നാഴ്ചയാണ്. എന്നാല്‍ ഇത് മൂന്ന് ദിവസം മുതല്‍ 70 ദിവസം വരെ നീണ്ടുനില്‍ക്കാമെന്ന് എഫ് എസ് എ ഐ അറിയിച്ചു.ഈ ബാച്ചുകളില്‍ ഉള്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയില്‍ നിന്നും പ്രദര്‍ശനത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ചില്ലറ വ്യാപാരികളോട് ആവശ്യപ്പെട്ടു.
മൊത്തക്കച്ചവടക്കാരും വിതരണക്കാരും അവരുടെ ഉപഭോക്താക്കളെ ബന്ധപ്പെട്ട്, ബാധിക്കപ്പെട്ട ബാച്ചുകള്‍ തിരികെ ശേഖരിക്കാനും വില്‍പ്പന കേന്ദ്രങ്ങളില്‍ ഇതുസംബന്ധിച്ച അറിയിപ്പ് പ്രദര്‍ശിപ്പിക്കാനും ഏജന്‍സി നിര്‍ദ്ദേശിച്ചു.ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോട് എഫ് എസ് എ ഐ അഭ്യര്‍ത്ഥിച്ചു.
താഴെപ്പറയുന്ന ഉല്‍പ്പന്നങ്ങളുടെ എല്ലാ യൂസ് ബൈ കാലാവധിയുള്ളവയും നിരോധിച്ചതില്‍ ഉള്‍പ്പെടുന്നുവെന്ന് എഫ് എസ് എ ഐ അറിയിച്ചു:
സൂപ്പര്‍ വാലു സ്മോക്ക്ഡ് സാല്‍മണ്‍-300ഗ്രാം,150 ഗ്രാം,100ഗ്രാം,40ഗ്രാം, സൂപ്പര്‍ വാലു ബി ബി ക്യു സാല്‍മണ്‍ 100ഗാം, സൂപ്പര്‍ വാലു വിസ്‌കി സ്മോക്ക്ഡ് സാല്‍മണ്‍100ഗ്രാം,സൂപ്പര്‍ വാലു ഓര്‍ഗാനിക് സ്മോക്ക്ഡ് സാല്‍മണ്‍100ഗ്രാം,സിഗ്‌നേച്ചര്‍ ആപ്പിള്‍ വുഡ് സ്മോക്ക്ഡ് സാല്‍മണ്‍ 300 ഗ്രാം,സിഗ്‌നേച്ചര്‍ ആപ്പിള്‍ വുഡ് സ്മോക്ക്ഡ് സാല്‍മണ്‍ 100ഗ്രാം, സൂപ്പര്‍വാലു പെപ്പേര്‍ഡ് ഓക് റോസ്റ്റഡ് സാല്‍മണ്‍ ഡാര്‍നെസ്-185ഗ്രാം, സിഗ്‌നേച്ചര്‍ ഡിങ്കിള്‍ ജിന്‍ ഇന്‍ഫ്യൂസ്ഡ് സ്മോക്ക്ഡ് സാല്‍മണ്‍100ഗ്രാം,സിഗ്‌നേച്ചര്‍ ടേസ്റ്റ്സ് സ്മോക്ക്ഡ് സാല്‍മണ്‍ 80ഗ്രാം,സിഗ്‌നേച്ചര്‍ ടേസ്റ്റ്സ് സ്മോക്ക്ഡ് സാല്‍മണ്‍ 250 ഗ്രാം, സിഗ്‌നേച്ചര്‍ ടേസ്റ്റ്സ് ഡില്‍ ആന്റ് ബ്ലാക്ക് പെപ്പര്‍ സ്മോക്ക്ഡ് സാല്‍മണ്‍ 100ഗ്രാം,സിഗ്‌നേച്ചര്‍ അറ്റ്ലാന്റി്ക് പ്രോണ്‍ കോക് ടൈല്‍ 180 ഗ്രാം,സൂപ്പര്‍ വാലു പ്രോണ്‍ കോക്ടെയില്‍ 180 ഗ്രാം,സൂപ്പര്‍ വാലു സ്മോക്ക്ഡ് പെപ്പേര്‍ഡ് മാക്ക്റെല്‍ -160ഗ്രാം, സെന്‍ട്ര ബി ബി ക്യു, സാല്‍മണ്‍-100ഗ്രാം,സെന്‍ട്ര സ്മോക്ക്ഡ് സാല്‍മണ്‍100ഗ്രാം, ഇന്‍സ്പെയേര്‍ഡ് ആപ്പിള്‍വുഡ് സ്മോക്ക്ഡ് സാല്‍മണ്‍ 80ഗ്രാം, ഇന്‍സ്പയേര്‍ഡ് അറ്റ്ലാന്റിക് പ്രോണ്‍ കോക്ടയില്‍ 180ഗ്രാം






