"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ജെയ്‌ഷെ മുഹമ്മദ് ബന്ധമെന്ന് സംശയം; മുംബൈയിൽ റാപ്പിഡോ ഡ്രൈവറായ 33കാരൻ അറസ്റ്റിൽ | Mumbai ATS terror investigation   •  ചെന്നിത്തലയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം: പ്രതിഷേധം | Series Of Burglaries   •  18 വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് വരുൺ സന്ദേശും ശ്വേത ബസു പ്രസാദും; പഴയ വഴക്കുകൾ മറന്ന് ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ | Shweta Basu Prasad and Varun Sandesh reunion   •  ‘ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു, പോസ്റ്റുമായി യാതൊരു ബന്ധവുമില്ല’: EP ജയരാജൻ്റെ ഭാര്യയ്ക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി ബന്ധു | EP Jayarajan   •  പ്രദീപ് പൂർണേക്കർ വധക്കേസ്: ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ യുപിയിൽ നിന്ന് വാങ്ങിയത് 15,000 രൂപയ്ക്ക്; വെട്ടുകത്തികൾ മുംബൈയിൽ നിന്ന് | Pradeep Purnekar murder case   •  

‘മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി’; വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ, എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്‍റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ.

മുന്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ ദീപ്തിയാണ് എസ്ഐടിക്ക് മൊഴി നല്‍കിയത്.

കെഎസ്‍യു അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തന്‍റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി എസ്ഐടിയെ അറിയിച്ചത്. 

ആദ്യ അന്വേഷണ സംഘം തന്‍റെ മൊഴിയെടുത്തിട്ടേയില്ലെന്നും ദീപ്തി എസ്ഐടിയോട് പറഞ്ഞു.

റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയായിരുന്നു ദീപ്തി.

അതേസമയം, കേസില്‍ തെറ്റായി മൊഴി നല്‍കിയ മുന്‍ഗണ്‍മാനെതിരെ നടപടി വന്നേക്കും.

വീണയുടെ മുന്‍ ഗണ്‍മാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാര്‍ശ ചെയ്ത് കൊണ്ടുള്ള റിപ്പോര്‍ട്ട് എസ്ഐടി ഉടന്‍ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. 

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്

Get more updates from Pudukad News on Google