loader image
ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് പാഞ്ഞുകയറി അപകടം; ജീവനക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് പാഞ്ഞുകയറി അപകടം; ജീവനക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

തിരുവനന്തപുരം കരമന-കളിയിക്കാവിള പാതയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് പാഞ്ഞുകയറി അപകടം. തമിഴ്‌നാട്ടിൽ നിന്ന് ടാർ കയറ്റി പേരൂർക്കട ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ മുൻവശത്തെ ഇടതു ടയറാണ് ശബ്ദത്തോടെ ഊരിത്തെറിച്ചത്. നിയന്ത്രണം വിട്ട് പാഞ്ഞ ടയർ സമീപത്തെ സ്റ്റുഡിയോയുടെയും ഫൈനാൻസ് സ്ഥാപനത്തിന്റെയും മുൻവശത്തെ ഗ്ലാസ് ഡോറുകൾ തകർത്ത് ഉള്ളിലേക്ക് കയറുകയായിരുന്നു. അപകടസമയത്ത് കടകളിലുണ്ടായിരുന്ന ജീവനക്കാർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

അതേസമയം ലോറി ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ സ്റ്റുഡിയോയിലെ ക്യാമറകൾ, പ്രിന്ററുകൾ എന്നിവയടക്കം എട്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. അപകടത്തിന്റെ ആഘാതത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്റ്റുഡിയോ ജീവനക്കാരി ശ്രീലക്ഷ്മിയെ നേമം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരനായ വയോധികന്റെ കാലിന് നിസാര പരിക്കേൽക്കുകയും സമീപത്തെ ഫിനാൻസ് സ്ഥാപനത്തിന്റെ ബോർഡും ഗ്ലാസും അവിടെ നിർത്തിയിരുന്ന സ്കൂട്ടറും തകരുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് പാഞ്ഞുകയറി അപകടം; ജീവനക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി appeared first on Express Kerala.

See also  വിവാഹത്തിന് മുൻപ് വിജയ്‌യും രശ്മികയും വീണ്ടും സ്ക്രീനിൽ; ‘രണബാലി’ ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്ത്!
Spread the love

New Report

Close