loader image
2026 ലെ പരീക്ഷാ തീയതികൾ UPSC പ്രസിദ്ധീകരിച്ചു

2026 ലെ പരീക്ഷാ തീയതികൾ UPSC പ്രസിദ്ധീകരിച്ചു

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2026-ലെ നാഷണൽ ഡിഫൻസ് അക്കാദമി (NDA), നേവൽ അക്കാദമി (NA) പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലായി 2026 ഏപ്രിൽ 12-നാണ് പരീക്ഷ നടക്കുന്നത്. ഓഫ്‌ലൈൻ രീതിയിൽ (ഒ.എം.ആർ ഷീറ്റ് ഉപയോഗിച്ച്) നടത്തുന്ന ഈ പരീക്ഷയിലൂടെ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് പ്രവേശനം നേടാൻ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുങ്ങും.

ഏപ്രിൽ 12-ന് നടക്കുന്ന എൻഡിഎ പരീക്ഷയിൽ ഗണിതശാസ്ത്ര പേപ്പർ രാവിലെ 10 മുതൽ 12:30 വരെയും, ജനറൽ എബിലിറ്റി ടെസ്റ്റ് ഉച്ചയ്ക്ക് 2 മുതൽ 4:30 വരെയുമാണ് നടക്കുക. അതേ ദിവസം തന്നെ നടക്കുന്ന സിഡിഎസ് പരീക്ഷയിൽ ഇംഗ്ലീഷ് പേപ്പർ രാവിലെ 9-നും, പൊതുവിജ്ഞാനം ഉച്ചയ്ക്ക് 12:30-നും, എലിമെന്ററി മാത്തമാറ്റിക്സ് വൈകുന്നേരം 4-നും ആരംഭിക്കും. രണ്ട് പരീക്ഷകൾക്കും കൃത്യമായ ഇടവേളകളോടെയുള്ള ഷെഡ്യൂളാണ് കമ്മീഷൻ നിശ്ചയിച്ചിരിക്കുന്നത്.

The post 2026 ലെ പരീക്ഷാ തീയതികൾ UPSC പ്രസിദ്ധീകരിച്ചു appeared first on Express Kerala.

Spread the love
See also  സമുദായ സംഘടനകളുടെ കാര്യത്തിൽ ഞങ്ങൾ ഇടപെടാറില്ല! ഐക്യനീക്കം പൊളിഞ്ഞതിൽ മറുപടിയുമായി സതീശൻ

New Report

Close