loader image
വീണ്ടും തിരിച്ചടി; രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വിട്ടു

വീണ്ടും തിരിച്ചടി; രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വിട്ടു

ലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്ന് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഈ നിർണ്ണായക ഉത്തരവ്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രമാണ് അനുവദിച്ചത്.

ഇതനുസരിച്ച് ജനുവരി 15-ന് വൈകുന്നേരം രാഹുലിനെ വീണ്ടും കോടതിയിൽ ഹാജരാക്കണം. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമായി എംഎൽഎയെ അന്വേഷണ സംഘം കൊണ്ടുപോയി. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ കേസിൽ വരും ദിവസങ്ങളിലെ വെളിപ്പെടുത്തലുകൾ നിർണ്ണായകമാകും.

The post വീണ്ടും തിരിച്ചടി; രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വിട്ടു appeared first on Express Kerala.

Spread the love
See also  ‘ജനനായകൻ’ തിയേറ്ററിലെത്തുമോ? സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും

New Report

Close