loader image
ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് ആശ്വാസം! വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നീട്ടി; ആരുടെയും പെൻഷൻ തടയില്ല

ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് ആശ്വാസം! വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നീട്ടി; ആരുടെയും പെൻഷൻ തടയില്ല

സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി ആറുമാസം കൂടി നീട്ടി. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഈ വിവരം അറിയിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്തവരുടെ പെൻഷൻ തടയരുതെന്ന് വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ 2025 ഡിസംബർ 31 വരെയായിരുന്നു സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അനുവദിച്ചിരുന്ന സമയം. എന്നാൽ ഗുണഭോക്താക്കളുടെ സൗകര്യാർത്ഥം ഇത് 2026 ജൂൺ 30 വരെ നീട്ടാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 62 ലക്ഷത്തിലധികം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ ഏകദേശം 2.53 ലക്ഷം പേർ മാത്രമാണ് ഇനിയും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ളത്. 2019 ഡിസംബർ 31 വരെ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടവരാണ് പ്രധാനമായും ഈ പരിധിയിൽ വരുന്നത്.

Also Read: എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ഇരുട്ടടി! എടിഎം ഇടപാട് നിരക്കുകൾ വർദ്ധിപ്പിച്ചു; സാലറി അക്കൗണ്ട് ഉടമകൾക്കും ഇനി നിയന്ത്രണം!

അർഹരായവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ജൂൺ 30-നകം വരുമാന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാവുന്നതാണ്. അനർഹരെ ഒഴിവാക്കി അർഹരായവർക്ക് തടസ്സമില്ലാതെ പെൻഷൻ ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

See also  ഹൂതികളും റീ ലോഡഡ്, ഇറാനെ തൊട്ടാൽ ‘പൊട്ടിക്കും’

The post ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് ആശ്വാസം! വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നീട്ടി; ആരുടെയും പെൻഷൻ തടയില്ല appeared first on Express Kerala.

Spread the love

New Report

Close