loader image
ഇതൊക്കെ എന്ത്! പ്രതിഷേധക്കാർക്ക് നേരെ പുഞ്ചിരിച്ച് രാഹുൽ; കസ്റ്റഡിയിലും ‘ഹു കെയേഴ്‌സ്’ സമീപനം

ഇതൊക്കെ എന്ത്! പ്രതിഷേധക്കാർക്ക് നേരെ പുഞ്ചിരിച്ച് രാഹുൽ; കസ്റ്റഡിയിലും ‘ഹു കെയേഴ്‌സ്’ സമീപനം

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി പോലീസ് കസ്റ്റഡിയിൽ കഴിയുമ്പോഴും തന്റെ പതിവ് ശൈലിയിലോ മനോഭാവത്തിലോ മാറ്റം വരുത്താതെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കാനഡയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായ രാഹുലിനെ മാവേലിക്കര സബ് ജയിലിൽ നിന്നും കോടതിയിലേക്കും വൈദ്യപരിശോധനയ്ക്കുമായി കൊണ്ടുപോയ വഴിനീളെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ, യുവമോർച്ച പ്രവർത്തകർ പോലീസ് വാഹനത്തിന് മുന്നിൽ അധിക്ഷേപകരമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചപ്പോഴും പുഞ്ചിരിയോടെയും നിസ്സംഗതയോടെയുമാണ് രാഹുൽ ഇതിനെയെല്ലാം നേരിട്ടത്.

തനിക്കെതിരെ ഉയർന്ന പ്രതിഷേധക്കാരെ പോലീസ് വാഹനത്തിനുള്ളിലിരുന്ന് ചിരിച്ചുകൊണ്ട് നോക്കിയ രാഹുലിന്റെ ‘ഹു കെയേഴ്സ്’ മനോഭാവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തിന് മുന്നിലും രാഹുൽ തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പാലക്കാട്ട് സ്വതന്ത്രനായി മത്സരിച്ചാൽ പോലും താൻ വിജയിക്കുമെന്ന് അദ്ദേഹം പോലീസിനെ വെല്ലുവിളിച്ചതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. ആരോപണങ്ങൾ നിലനിൽക്കുമ്പോഴും തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായ രാഹുലിനെ തടയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകാത്തത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.

See also  സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്; എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ നിന്ന് ഹാർഡ് ഡിസ്കും ഫോണും പിടിച്ചെടുത്തു

Also Read: ‘കേരള’യല്ല, ഇനി ‘കേരളം’; പേര് മാറ്റത്തിന് പിന്തുണയുമായി ബിജെപി, പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

രാഹുലിനെ കോൺഗ്രസ് നേതൃത്വം വഴിവിട്ട് സംരക്ഷിക്കുകയാണെന്ന് ഇടതുമുന്നണി കൺവീനർ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നു. ഗുരുതരമായ ബലാത്സംഗ പരാതി ഉയർന്നിട്ടും രാഹുലിനെതിരെ പാർട്ടി തലത്തിൽ നടപടിയെടുക്കാത്തത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നാണ് എതിരാളികളുടെ വാദം. നിലവിൽ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള രാഹുലിനെ വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസിലെ മറ്റ് വിവരങ്ങൾ കൂടി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post ഇതൊക്കെ എന്ത്! പ്രതിഷേധക്കാർക്ക് നേരെ പുഞ്ചിരിച്ച് രാഹുൽ; കസ്റ്റഡിയിലും ‘ഹു കെയേഴ്‌സ്’ സമീപനം appeared first on Express Kerala.

Spread the love

New Report

Close