loader image
ഒഴിവായത് വൻ ദുരന്തം! വാരണാസിയിൽ ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ഒഴിവായത് വൻ ദുരന്തം! വാരണാസിയിൽ ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

വാരണാസിയിൽ നിന്ന് ബെംഗളൂരുവിലേക്ക് 216 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തരമായി ഇറക്കി. ഗോരഖ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട 6E 437 വിമാനമാണ് ഞായറാഴ്ച രാത്രി വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. ആകാശത്തുവെച്ച് വിമാനത്തിന്റെ മുൻഭാഗത്ത് പക്ഷി ഇടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതോടെ പൈലറ്റ് ഉടൻ തന്നെ വാരണാസി എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 216 യാത്രക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് എയർപോർട്ട് ഡയറക്ടർ പുനീത് ഗുപ്ത വ്യക്തമാക്കി. അപകടത്തെത്തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റുകയും അവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ചില യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായും ബാക്കിയുള്ളവർക്കായി മറ്റ് വിമാനങ്ങളിൽ യാത്ര ക്രമീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

The post ഒഴിവായത് വൻ ദുരന്തം! വാരണാസിയിൽ ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു appeared first on Express Kerala.

Spread the love
See also  സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന 3 ഭക്ഷണങ്ങൾ നോക്കാം..!

New Report

Close