"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

സൗദിയിൽ വിമാനത്താവളങ്ങൾക്കും എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങൾക്കും നേരെ വീണ്ടും ഹൂതി ആക്രമണം. സംഘർഷ ഭീതിയിൽ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി അമേരിക്ക. പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യയും

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും തന്ത്രപ്രധാന എണ്ണക്കമ്പനികൾക്കും നേരെ വീണ്ടും വ്യോമാക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതരുടെ അവകാശവാദം.

റിയാദ്, ദമ്മാം, നജ്റാൻ വിമാനത്താവളങ്ങൾക്ക് പുറമെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ, റാബിഗ് ഓയിൽ റിഫൈനറി, യാമ്പുവിലെ അരാംകോ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് ഹൂതികളുടെ പ്രസ്താവന.

സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി മിഡിൽ ഈസ്റ്റിലുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക പുതിയ സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

അതിനിടെ, ഒക്ടോബർ 21-ന് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ വേഗത്തിലാക്കിയതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

പരേതന്റെ കുടുംബവുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റ മറ്റ് ഇന്ത്യക്കാരുടെ ആരോഗ്യ വിവരങ്ങളും എംബസി പങ്കുവെച്ചു.

ദമ്മാമിൽ പരിക്കേറ്റ രണ്ട് ഇന്ത്യക്കാരിൽ ഒരാളെ ഒക്ടോബർ 22-ന് ഡിസ്ചാർജ് ചെയ്തതായും രണ്ടാമത്തെയാൾ ഇന്ന് ആശുപത്രി വിടുമെന്നും അറിയിച്ചു. ഷെയ്ബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ നേരത്തെ ആശുപത്രി വിട്ടിരുന്നു.

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ടുപേർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലും (ICU) രണ്ടുപേർ ജനറൽ വാർഡിലും തുടരുകയാണ്. ഏഴുപേർ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മറ്റൊരു ഇന്ത്യക്കാരന്റെ സംസ്കാരം ഒക്ടോബർ 12-ന് റിയാദിൽ നടന്നിരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കിയ സൗദി ഭരണകൂടത്തിന് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.

നിലവിലെ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ സൗദിയിലുള്ള ഇന്ത്യൻ സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി നിർദ്ദേശിച്ചു. വ്യോമാക്രമണ പ്രതിരോധങ്ങളുടെയോ ഡ്രോൺ-മിസൈൽ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളുടെയോ ചിത്രങ്ങളും വീഡിയോകളും

എടുക്കുന്നതും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും സൗദി നിയമപ്രകാരം കടുത്ത ശിക്ഷാർഹമായ കുറ്റകൃത്യമാണെന്ന് ഓർമ്മിപ്പിച്ച എംബസി, പ്രാദേശിക സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

Get more updates from Pudukad News on Google