"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

വേദി ഓഡിറ്റോറിയത്തിന്ഐ.വി. ശശിയുടെ പേര് നൽകണം, മലയാള ചലച്ചിത്ര കാണികൾ ഐ.വി. ശശിയുടെ ഒമ്പതാം ചരമ വാർഷിക അനുസ്‌മരണ സമ്മേളനം നടത്തി

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോഴിക്കോട്:- പ്രശസ്‌ത സിനിമാ സംവിധായകൻ ഐ.വി. ശശിയുടെ ഒമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് മലയാള ചലച്ചിത്ര കാണികൾ(മക്കൾ) സംഘടന അനുസ്‌മരണ സമ്മേളനം നടത്തി. പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു.

 രക്ഷാധികാരി ഷെവലിയർ സി.ഇ. ചാക്കുണ്ണി അനുസ്‌മരണ പ്രഭാഷണം നടത്തി. മലയാള സിനിമകൾക്കൊപ്പം അന്യഭാഷാ ചിത്രങ്ങളും സംവിധാനം ചെയ്ത ബഹുമുഖ പ്രതിഭയായായിരുന്നു ഐ.വി. ശശി എന്ന് അദ്ദേഹം അനുസ്‌മരിച്ചു. 


ജനറൽ സെക്രട്ടറി സി. രമേഷ് മാധ്യമ പ്രവർത്തകൻ സി.ഒ.ടി. അസീസ്, ഭാസ്‌കരൻ ചേലേമ്പ്ര, എം. അരവിന്ദൻ, ജയൻ ബാലകൃഷ്‌ണൻ, പത്മനാഭൻ വേങ്ങേരി, എ.പി. ബാലകൃഷ്‌ണൻ എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.


 അങ്ങാടി, വാർത്ത, ആവനാഴി , ഈ നാട് ഇന്നല്ലെങ്കിൽ നാളെ എന്നീ സിനിമകൾ ഐ.വി. ശശി – ടി.ദാമോദരൻ- പി.വി.ജി കൂട്ട് കെട്ടിൻ്റെ സംഭാവനയാണെന്ന് പങ്കെടുത്തവർ അനുസ്മരിച്ചു. 

 

i v sasi

കോഴിക്കോട് കൈരളി-ശ്രീ തിയറ്റർ കോപ്ളക്‌സിലെ വേദി ഓഡിറ്റോറിയത്തിന് ഐ.വി. ശശിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, സാംസ്‌കാരിക സിനിമാ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. 

Get more updates from Pudukad News on Google