പുതുക്കാട് വയോധികൻ പൊള്ളലേറ്റ് മരണപ്പെട്ട സംഭവം. കൊലപാതകമെന്ന് കണ്ടെത്തൽ. മകൻ അറസ്റ്റിൽ

🌐 Select your Language:
Current: മലയാളം
Current: മലയാളം

തൃശൂർ: പുതുക്കാട് വയോധികൻ പൊള്ളലേറ്റ് മരണപ്പെട്ട സംഭവം കൊലപാതകമെന്ന് കണ്ടെത്തി. ഞെള്ളൂർ സ്വദേശി കണ്ടൻകടവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ 70 ആണ് പൊള്ളലേറ്റ് മരിച്ചത്. ചൂട് കഞ്ഞിവെള്ളമൊഴിച്ച് അച്ഛനെ പൊള്ളലേൽപ്പിച്ച വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മകൻ അറസ്റ്റിലായത്. ഗോപാലകൃഷ്ണനെ മകൻ വിനോദ് ദേഹത്ത് ചൂട് കഞ്ഞിവെള്ളം ഒഴിച്ചു പൊള്ളിക്കുകയായിരുന്നു. സംഭവത്തിൽ ഗോപാലകൃഷ്ണന്റെ സഹോദരനായ മണികണ്ഠൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം.
വിനോദ് മാള പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മോഷണം കേസിലും പ്രതിയാണ്. ചികിത്സയിലിരിക്ക ഇന്നലെ ഗോപാലകൃഷ്ണൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Get more updates from Pudukad News on Google






