ജനറിക് മരുന്നുകൾക്ക് എതിരല്ല; എസ്എംഎ മരുന്നിൽ ജൈവതുല്യത ഉറപ്പാക്കണം: കെ കെ ശൈലജ | K K Shailaja SMA medicine controversy

Current: മലയാളം

തിരുവനന്തപുരം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ. മരുന്നിനെക്കുറിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്ന നിലപാടിനെ ജനറിക് മരുന്നുകൾക്കെതിരായ അഭിപ്രായമായി വ്യാഖ്യാനിക്കരുതെന്ന് അവർ വ്യക്തമാക്കി. ജനറിക് മരുന്നുകൾക്ക് തങ്ങൾ എതിരല്ലെന്നും പുതിയ മരുന്നിന്റെ ജൈവതുല്യത സംബന്ധിച്ച് സർക്കാരിനും കമ്പനിക്കും വ്യക്തത നൽകാൻ കഴിയണമെന്നും ശൈലജ ആവശ്യപ്പെട്ടു. (K K Shailaja SMA medicine controversy)
എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിന്റെ മുൻ ആരോഗ്യ മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോർജ് എന്നിവർ കഴിഞ്ഞദിവസം സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു. വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ ജനറിക് മരുന്നുകൾക്ക് എതിരാണെന്ന വിമർശനം ഉയർന്നതോടെയാണ് ശൈലജ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. മരുന്നിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് രോഗികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് വ്യക്തമായ മറുപടി ലഭിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും പുതിയ മരുന്നിന്റെ ജൈവതുല്യത സംബന്ധിച്ച കാര്യങ്ങളിൽ സർക്കാരും കമ്പനിയും വ്യക്തത വരുത്തണമെന്നും അവർ പറഞ്ഞു.
Summary: Former Kerala Health Minister K K Shailaja clarified that she is not opposed to generic medicines in the debate over medication for spinal muscular atrophy (SMA) patients. She said the government and the company should establish the bioequivalence of the new medicine and address parents’ concerns.






