loader image
മാധ്യമങ്ങൾ നടത്തിയത് കുപ്രചാരണം; യുഡിഎഫ് പ്രവേശന വാർത്തകൾ തള്ളി ജോസ് കെ. മാണി

മാധ്യമങ്ങൾ നടത്തിയത് കുപ്രചാരണം; യുഡിഎഫ് പ്രവേശന വാർത്തകൾ തള്ളി ജോസ് കെ. മാണി

ഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തിയ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്കെതിരെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി രംഗത്തെത്തി. തിരുവനന്തപുരത്ത് കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് പാർട്ടി യുഡിഎഫിലേക്ക് തിരിച്ചുപോകുന്നു എന്ന തരത്തിലുള്ള കുപ്രചാരണങ്ങൾക്കാണ് വഴിവെച്ചതെന്നും, ഇത്തരം വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.

കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ജോസ് കെ. മാണി ആവർത്തിച്ച് വ്യക്തമാക്കി. ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാൽ കേരളത്തിന് പുറത്തായിരുന്നതിനാലാണ് സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടിയുമായി ബന്ധപ്പെട്ട് പുറത്ത് നടക്കുന്ന രാഷ്ട്രീയ ചർച്ചകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇടതുമുന്നണിക്കൊപ്പം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.

The post മാധ്യമങ്ങൾ നടത്തിയത് കുപ്രചാരണം; യുഡിഎഫ് പ്രവേശന വാർത്തകൾ തള്ളി ജോസ് കെ. മാണി appeared first on Express Kerala.

See also  വെള്ളാപ്പിള്ളി വരുമെന്ന് പറഞ്ഞപ്പോൾ ഒന്നുകൂടി ആലോചിച്ചു: ജി സുകുമാരൻ നായർ
Spread the love

New Report

Close