
കാട നടരാജിനെ നായകനാക്കി കെ. വെങ്കടേഷ് സംവിധാനം ചെയ്ത കന്നഡ ചിത്രം ‘കരിക്കാടൻ’ ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘രത്തുണി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പ് പ്രശസ്ത ഗായകൻ സിയ ഉൾ ഹഖും ഗായത്രി രാജീവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ശശാങ്ക് ശേഷഗിരി സംഗീതം പകർന്ന ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് ദാസ് ആണ്. റിദ്ധി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ദീപ്തി ദാമോദർ നിർമ്മിച്ച ഈ ചിത്രത്തിന്റെ രചനയും വെങ്കടേഷ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ബി. ധനഞ്ജയ നൃത്തസംവിധാനം നിർവ്വഹിച്ച ഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ചിത്രം 2026 ഫെബ്രുവരി 6-ന് ആഗോളതലത്തിൽ പ്രദർശനത്തിന് എത്തും.
നിരീക്ഷ ഷെട്ടി നായികയാകുന്ന ഈ ചിത്രത്തിൽ യഷ് ഷെട്ടി, ബേബി റിദ്ധി നടരാജ്, കൃതി വർമ്മ എന്നിവരടക്കം വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്രകാശ് എസ് ആർ, ദിവാകർ ബി എം എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ചിത്രം കന്നഡ, തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി ആഗോളതലത്തിൽ റിലീസ് ചെയ്യും. ഭാലരാജ്വാഡി, വിജയ് ചെൻഡോർ, വിപിൻ പ്രകാശ് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം വൈവിധ്യമാർന്ന ഭാഷാപ്രേക്ഷകരിലേക്ക് ഒരേസമയം എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
The post ആവേശം നിറച്ച് ‘കരിക്കാടൻ’! ചിത്രത്തിലെ ‘രത്തുണി’ ഗാനം എത്തി appeared first on Express Kerala.



