"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

‘PSCയെ അട്ടിമറിക്കാൻ ഗവർണറെ BJP ഉപയോഗിക്കുന്നു, PP ദിവ്യയുടെ കത്ത് സംസ്ഥാന നേതൃത്വത്തിന് കിട്ടിയില്ല’: MV ഗോവിന്ദൻ | MV Govindan

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

MV Govindan

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കേരള പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശ പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി.എസ്.സിയെ അട്ടിമറിക്കുന്നതിനായി ഗവർണറെ ബി.ജെ.പി കരുവാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.(MV Govindan Slams Former Governor Rajendra Arlekar)

ഈ വിഷയത്തിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും, ഭരണഘടനാ ലംഘനം നടത്തിയ ഗവർണറുടെ നടപടിയെ യു.ഡി.എഫ് പിന്തുണയ്ക്കുന്നുണ്ടോ എന്ന് പരസ്യമാക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ജനറിക് മരുന്നുകൾക്കെതിരെ മുൻ എൽ.ഡി.എഫ് ആരോഗ്യമന്ത്രിമാർ പ്രവർത്തിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കാത്ത മരുന്നുകൾ രോഗികൾക്ക് നൽകിയതിനെയാണ് ചോദ്യം ചെയ്തതെന്നും, അത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദത്തിൽപ്പെട്ട പി.പി. ദിവ്യയുടെ കത്ത് സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യയുടെ കാര്യത്തിൽ ഇപ്പോൾ കൂടുതൽ മറുപടി പറയേണ്ട സാഹചര്യമില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Story Summary

CPM State Secretary M.V. Govindan strongly criticized former Governor Rajendra Arlekar’s recommendation to the President for removing the Kerala PSC Chairman and members, calling it unconstitutional and a BJP-backed attempt to undermine the recruitment body. He also dismissed allegations against former LDF Health Ministers regarding generic medicines and stated that P.P. Divya’s letter had not been received by the party leadership.

Get more updates from Pudukad News on Google