ക്യാപ്റ്റൻ സ്മിത് മച്ഛാറിൻ്റെ ധീരതയ്ക്ക് ആദരം: പ്രത്യേക തലപ്പാവ് ഡിസൈൻ ചെയ്ത് ഉദയ്പൂരിലെ കരകൗശല വിദഗ്ദ്ധർ | Udaipur Turban Makers

Current: മലയാളം

ജയ്പൂർ: ഫ്ലൈദുബായ് വിമാനത്തിലെ 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ധീരനായ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ആദരമർപ്പിച്ച് രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശികളായ തലപ്പാവ് നിർമ്മാതാക്കൾ. രാജസ്ഥാന്റെ പരമ്പരാഗത വീരത്വത്തിന്റെയും മേവാറിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും വ്യോമയാന ചിഹ്നങ്ങളുടെയും സംയോജനമായ ഒരു പ്രത്യേക തലപ്പാവാണ് ഇവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.(Udaipur Turban Makers Honour Flydubai Hero Pilot Captain Smit Machchhar)
‘ക്യാപ്റ്റൻ സ്മിത് മച്ഛാർ 174 ബ്രേവറി ടർബൻ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വിശിഷ്ടമായ തലപ്പാവ് പൈലറ്റിന് നേരിട്ട് സമ്മാനിക്കുന്നതിനായി ഉദയ്പൂരിലെ കലാകാരന്മാർ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സഹായം തേടിയിട്ടുണ്ട്. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് Flight 1073 കോക്പിറ്റിൽ വച്ച് സഹപൈലറ്റ് അപ്രതീക്ഷിതമായി ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയും വിമാനം താഴേക്ക് പതിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റിട്ടും തന്റെ ജീവൻ പണയം വെച്ച് കോക്പിറ്റിന്റെ വാതിൽ തുറക്കാൻ സ്മിത് മച്ഛാറിന് സാധിച്ചു. വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയും, വിമാനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാരുടെ സഹായത്തോടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. സ്വന്തം ജീവൻ വകവെക്കാതെ വിമാനത്തിലെ മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Summary
Two turban-makers from Udaipur, Rajasthan, created a unique turban named ‘Captain Smit Machchhar 174 Bravery Turban’ to honor Flydubai pilot Captain Smit Machchhar for his heroic act in saving 174 lives during an in-flight attack. They have approached the Prime Minister’s Office (PMO) to facilitate handing over the honor to the pilot.






