"> Skip to content
Sample Header Banner
October 26, 2026
⌕
Breaking
ഖാർഗെയുടെ മോദിക്കെതിരായ പരാമർശം; രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി | BJP protests against Kharge   •  രണ്ട് പതിറ്റാണ്ടിന് ശേഷം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്താമെന്ന ജാമിയ മില്ലിയ സർവകലാശാലയുടെ വാഗ്ദാനം തള്ളി വിദ്യാർത്ഥികൾ; സമരം തുടരുമെന്ന് പ്രഖ്യാപനം   •  ചേരാനല്ലൂർ വാഹനാപകടം: കാറുടമയായ ജഡ്ജിക്കെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിനാണ് നടപടി. ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നീതിക്കായി പോരാട്ടം തുടരുമെന്ന് മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം   •  ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ കൂട്ടിയിടിച്ചു; മാനനഷ്ടക്കേസിൽ വിധി കേൾക്കാൻ സുൽത്താൻപൂരിലേക്ക് പോകുംവഴി അപകടം, രാഹുൽ ഗാന്ധി സുരക്ഷിതൻ   •  ഷീ ജിൻപിംഗിനെ പരിഹസിച്ച തായ്‌വാനീസ് കൊമേഡിയനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. പിന്നിൽ ചൈനീസ് ക്വട്ടേഷൻ. അഞ്ചുപേർക്കെതിരെ തായ്‌വാൻ പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു. വിമർശകരെ അതിർത്തി കടന്ന് വേട്ടയാടുന്നുവെന്ന് തായ്‌വാൻ   •  

‘അർണബ്’ ചുഴലിക്കാറ്റ് തീരത്തേക്ക്; ഒഡീഷയിൽ അതിജാഗ്രത, മൂന്ന് ഘട്ടങ്ങളിലായി 60 ഒഡ്രാഫ് ദുരന്തനിവാരണ സേനാ സംഘങ്ങളെ വിന്യസിക്കും

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഭുവനേശ്വര്‍: ഒക്ടോബര്‍ 27 അല്ലെങ്കില്‍ 28 തീയതികളോടെ ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള ‘അര്‍ണബ്’ ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. 


മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ 60 ടീമുകളെ മൂന്ന് ഘട്ടങ്ങളിലായി തീരദേശ മേഖലകളില്‍ വിന്യസിക്കും. 


ആദ്യഘട്ടമായി 20 ടീമുകളെ ഇതിനകം തന്നെ അതീവ ജാഗ്രതാ നിര്‍ദ്ദേശമുള്ള പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തി വരികയാണെന്ന് ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് സഞ്ജയ് കുമാര്‍ വ്യക്തമാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം ‘അര്‍ണബ്’ ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 26 അര്‍ദ്ധരാത്രിയോടെ ഇത് ശക്തമായ ചുഴലിക്കാറ്റായും ഒക്ടോബര്‍ 27-ഓടെ തീവ്ര ചുഴലിക്കാറ്റായും മാറിയേക്കും. 


പൂരി, ജഗത്സിംഗ്പൂര്‍, കട്ടക്ക്, ഖോര്‍ധ തുടങ്ങിയ തീരദേശ ?? ജില്ലകളില്‍ വിപത്ത് ദുരിതാശ്വാസ സേനകളെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. 


എല്ലാ ദുരന്തനിവാരണ സേനാംഗങ്ങളുടെയും അവധി റദ്ദാക്കുകയും 225 രക്ഷാപ്രവര്‍ത്തന സംഘങ്ങളെ സജ്ജരാക്കുകയും ചെയ്തിട്ടുണ്ട്. മുഴുവന്‍ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും അടിയന്തര സാഹചര്യങ്ങളില്‍ അധികൃതരുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.

 

Get more updates from Pudukad News on Google