loader image
10 മിനിറ്റ് ഡെലിവറി അവസാനിക്കുന്നു; തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര ഇടപെടൽ

10 മിനിറ്റ് ഡെലിവറി അവസാനിക്കുന്നു; തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര ഇടപെടൽ

ഡൽഹി: ഇ-കൊമേഴ്‌സ് കമ്പനികളുടെ പത്തു മിനിറ്റ് ഡെലിവറി വാഗ്ദാനത്തിന് അന്ത്യമാകുന്നു. ഡെലിവറി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിർണ്ണായക ഇടപെടൽ. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചുചേർത്ത ഇ-കൊമേഴ്‌സ് പ്രതിനിധികളുടെ യോഗത്തിലാണ് സമയപരിധി നിശ്ചയിച്ചുള്ള ഡെലിവറികൾ ഒഴിവാക്കാൻ തീരുമാനമായത്. 10 മിനിറ്റിൽ ഡെലിവറി എന്ന വാഗ്ദാനം ഒഴിവാക്കാൻ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ തുടങ്ങിയ ഇ-കൊമേഴ്‌സ് സ്ഥാപന പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു.

10 മിനിറ്റിനുള്ളിൽ ഉൽപ്പന്നങ്ങൾ എത്തിക്കുമെന്ന വാഗ്ദാനം ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ തുടങ്ങിയ കമ്പനികൾ ഇനി നൽകില്ല. “10 മിനിറ്റിനുള്ളിൽ പതിനായിരത്തിലധികം ഉൽപ്പന്നങ്ങൾ” എന്ന ടാഗ്‌ലൈൻ “30,000-ത്തിലധികം ഉൽപ്പന്നങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ” എന്നതാക്കി പരിഷ്കരിക്കാൻ തീരുമാനിച്ചു. അതിവേഗ ഡെലിവറി ലക്ഷ്യമിട്ട് തൊഴിലാളികൾ നടത്തുന്ന അപകടകരമായ യാത്രകൾ ഒഴിവാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

Also Read: അത്രയ്ക്ക് സ്നേഹമാണെങ്കിൽ വീട്ടിൽ കൊണ്ടുപോയി നോക്കിക്കൂടെ? മൃഗസ്നേഹികളോട് കോടതി

മെച്ചപ്പെട്ട വേതനത്തിനും ജോലി സുരക്ഷയ്ക്കും വേണ്ടി ഡിസംബർ 25-ന് ഡെലിവറി തൊഴിലാളികളുടെ യൂണിയനുകൾ വലിയ പ്രതിഷേധം നടത്തിയിരുന്നു. സമയാധിഷ്ഠിത ഡെലിവറി സമ്മർദ്ദം കുറയ്ക്കണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഇതിനു പിന്നാലെ സ്വിഗ്ഗിയും സൊമാറ്റോയും ഇൻസെന്റീവ് നിരക്കുകൾ വർദ്ധിപ്പിക്കുകയും ചെയ്തു.

See also  ഇന്ന് മിന്നിച്ചില്ലെങ്കിൽ സഞ്ജു പുറത്തേക്ക്? ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നാലാം ടി20 ഇന്ന്

The post 10 മിനിറ്റ് ഡെലിവറി അവസാനിക്കുന്നു; തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര ഇടപെടൽ appeared first on Express Kerala.

Spread the love

New Report

Close