ട്വന്റി20 പാർട്ടി ആലുവ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി

🌐 Select your Language:
Current: മലയാളം
Current: മലയാളം

ആലുവ : ട്വൻ്റി 20 പാർട്ടി ആലുവ നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ നിയോജക മണ്ഡലം സെക്രട്ടറി എം. എ റെയ്ജു അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ, കെ കെ കുര്യാക്കോസ് വൈദ്യൻ, ജോയ് സെബാസ്റ്റ്യൻ, പി .കെ . സലിം , കെ.എം അബു എന്നിവർ പ്രസംഗിച്ചു.
ആലുവ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരം കാണണമെന്നും എടത്തല പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും കാഞ്ഞൂർ – തുറവുങ്കര എയർപോർട്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും യോഗം അധികാരികളോടാവശ്യപ്പെട്ടു. മണ്ഡലം,വാർഡ് ബൂത്ത്, തല കമ്മറ്റികൾ പുന:സംഘടിപ്പിക്കുവാനും മെമ്പർ ഷിപ് ക്യാമ്പയിൻ നടത്തുവാനും തീരുമാനിച്ചു.
Get more updates from Pudukad News on Google






