loader image
ശബരിമല മകരവിളക്ക്; കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും സ്പെഷ്യൽ ട്രെയിനുകൾ

ശബരിമല മകരവിളക്ക്; കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും സ്പെഷ്യൽ ട്രെയിനുകൾ

പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്തെ വൻ തിരക്ക് പരിഗണിച്ച് ശബരിമല തീർത്ഥാടകർക്കായി ഇന്ത്യൻ റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് അധിക സർവീസുകൾ നടത്തുന്നത്. ഈ വർഷം ആകെ 336 സ്പെഷ്യൽ ട്രെയിനുകളാണ് ശബരിമല തീർത്ഥാടകർക്കായി റെയിൽവേ ഒരുക്കിയിരിക്കുന്നത്.

ട്രെയിനുകളും സമയക്രമവും

1. കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ് (06065/06066)

    കൊല്ലത്ത് നിന്ന്: ജനുവരി 15 (വ്യാഴം) പുലർച്ചെ 03:30-ന് പുറപ്പെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:00-ന് കാക്കിനടയിലെത്തും.

    കാക്കിനടയിൽ നിന്ന്: ജനുവരി 16 (വെള്ളി) വൈകിട്ട് 06:28-ന് പുറപ്പെട്ട് ശനിയാഴ്ച രാത്രി 10:30-ന് കൊല്ലത്തെത്തും.

    പ്രധാന സ്റ്റോപ്പുകൾ: കായംകുളം, ചെങ്ങന്നൂർ (04:30 AM), തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം (06:00 AM), എറണാകുളം ടൗൺ, ആലുവ, തൃശൂർ.

    Also Read: ശബരിമല മകരവിളക്ക്! പത്തനംതിട്ട ജില്ലയിൽ നാളെ പ്രാദേശിക അവധി; പരീക്ഷകൾക്ക് മാറ്റമില്ല

    2. തിരുവനന്തപുരം – ചരളാപ്പള്ളി എക്സ്പ്രസ് (06067/06068)

      See also  വെട്ടുക്കിളി കൂട്ടം പോലെ വളയും, ഇറാന്റെ അടി അമേരിക്കയ്ക്ക് താങ്ങില്ല

      തിരുവനന്തപുരത്ത് നിന്ന്: ജനുവരി 15 (വ്യാഴം) പുലർച്ചെ 04:10-ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ 03:00-ന് ചരളാപ്പള്ളിയിൽ എത്തും.

      ചരളാപ്പള്ളിയിൽ നിന്ന്: ജനുവരി 16 (വെള്ളി) രാത്രി 09:45-ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 08:00-ന് തിരുവനന്തപുരത്ത് എത്തും.

      പ്രധാന സ്റ്റോപ്പുകൾ: കൊല്ലം, ചെങ്ങന്നൂർ (06:00 AM), തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം (07:20 AM), എറണാകുളം ടൗൺ, ആലുവ, തൃശൂർ.

      The post ശബരിമല മകരവിളക്ക്; കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും സ്പെഷ്യൽ ട്രെയിനുകൾ appeared first on Express Kerala.

      Spread the love

      New Report

      Close