"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗിക്കാതെ ലാപ്സായി. പിണറായി സർക്കാരിന്റെ അനാസ്ഥയും കാലതാമസവും തിരിച്ചടിയായെന്ന് സി.എ.ജി റിപ്പോർട്ട്. പഞ്ചായത്തുകളിൽ നഷ്ടമായത് 3,367 കോടി. നഗരസഭകളിൽ 495 കോടി. പൊതുശൗചാലയങ്ങൾ ശോച്യാവസ്ഥയിലെന്നും വിമർശനം

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോടികളുടെ വികസന ഫണ്ട് വിനിയോഗിക്കാതെ പാഴാക്കിക്കളഞ്ഞതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്. 

വികസന ഫണ്ട്, മെയിന്റനൻസ് ഫണ്ട്, പൊതു ആവശ്യ ഫണ്ട് എന്നിവ തദ്ദേശ സ്ഥാപനങ്ങൾക്ക് കൃത്യസമയത്ത് അനുവദിച്ചു നൽകുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും കാലതാമസവുമാണ് ധനവിനിയോഗത്തെ സാരമായി ബാധിച്ചതെന്നും 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ സി.എ.ജി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

2023-24 സാമ്പത്തിക വർഷത്തിൽ ഗ്രാമപഞ്ചായത്തുകൾക്കായി സർക്കാർ അനുവദിച്ച 9,135.94 കോടി രൂപയിൽ 3,367.92 കോടി രൂപയും ചെലവഴിക്കാനാകാതെ പൂർണ്ണമായും ലാപ്സായി. 

നഗരസഭകൾക്കും കോർപ്പറേഷനുകൾക്കുമായി നീക്കിവെച്ച 2,318.95 കോടി രൂപയിൽ 495.83 കോടി രൂപയും സമാനമായ രീതിയിൽ വിനിയോഗിക്കപ്പെടാതെ പാഴായിപ്പോയിട്ടുണ്ടെന്നും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നു.

ഫണ്ട് വിനിയോഗത്തിലെ കടുത്ത വീഴ്ചകൾക്ക് പുറമെ, പൊതുജനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും വലിയ അപാകതകളാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രവർത്തിക്കുന്ന ശൗചാലയങ്ങളിൽ ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ല. 

ഇവയിൽ ബഹുഭൂരിപക്ഷവും തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും സി.എ.ജി റിപ്പോർട്ടിൽ രൂക്ഷമായി വിമർശിക്കുന്നു.

Get more updates from Pudukad News on Google