"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

‘റൂട്ടിംഗ് ഫോർ റെസിലിയൻസ്’: യുവജന കാലാവസ്ഥാ സംഗമം സംഘടിപ്പിച്ചു

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുളന്തുരുത്തി: കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും പ്രാദേശികതലത്തിൽ കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങളിൽ യുവജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സുസ്ഥിര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘റൂട്ടിംഗ് ഫോർ റെസിലിയൻസ്’ (Rooting for Resilience) ഏകദിന യുവജന കാലാവസ്ഥാ സംഗമം സംഘടിപ്പിച്ചു.

മുളന്തുരുത്തി ആല കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ ആമ്പല്ലൂർ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകളെ പ്രതിനിധീകരിച്ച് 20 യുവജനങ്ങൾ പങ്കെടുത്തു.

2a50fb90-2349-43f0-b23b-1f2dd574c9f9

ആമ്പല്ലൂർ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകൾ, കേരള സംസ്ഥാന പട്ടികജാതി വികസന ബോർഡ്, വിപ്രോ ഫൗണ്ടേഷൻ, മീ ആൻഡ് യു ഫൗണ്ടേഷൻ, റൂറൽ സയൻസ് ആൻഡ് ടെക്നോളജി സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.

കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ മനസ്സിലാക്കുക, പ്രാദേശികതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള യുവജനങ്ങളുടെ ശേഷി വർധിപ്പിക്കുക, പുതിയ ആശയങ്ങളും പ്രവർത്തനസാധ്യതകളും പങ്കുവെക്കുക എന്നിവയായിരുന്നു സംഗമത്തിന്റെ ലക്ഷ്യങ്ങൾ.

രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നടന്ന പരിശീലന സെഷനുകൾക്ക് സുസ്ഥിര ഫൗണ്ടേഷൻ കോ-ഫൗണ്ടർ ദീപ അനന്തപദ്മനാഭൻ നേതൃത്വം നൽകി. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്ക്, കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം, സമൂഹത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ എന്നിവ സെഷനുകളിൽ ചർച്ച ചെയ്തു.

c04ef8da-6507-48fb-bfe8-178c57a681ff

സമാപന സമ്മേളനത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. ജോഷി, പഞ്ചായത്ത് അംഗം ജോയൽ കെ. ജോയ്, ആമ്പല്ലൂർ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.എ. മുകുന്ദൻ എന്നിവർ പങ്കെടുത്തു.

പ്രാദേശിക കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ കൂട്ടായ്മകളും പ്രവർത്തനങ്ങളും രൂപപ്പെടുത്തുന്നതിനും ഇത്തരം സംഗമങ്ങൾ സഹായകമാകുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Get more updates from Pudukad News on Google