"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
പയ്യോളി പോക്സോ കേസിൽ പോലീസിന് വീഴ്ചയെന്ന് ആരോപണം; സി.ഐ ഉൾപ്പെടെയുള്ള പ1ലീസ് ഉദ്യോ​ഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതും അറസ്റ്റ് വൈകിയതും വിവാദമായതോടെയാണ് നടപടി   •  സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ൻ ദു​ര​ന്തം; മരണസംഖ്യ ഉയരുന്നു   •  മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; സാക്ഷ്യപത്രം നൽകാതെ കൊടിമരം കടക്കാൻ അനുവദിക്കരുത്: ക്ഷേത്രപ്രവേശനത്തിൽ മദ്രാസ് ഹൈക്കോടതി. ദൈവത്തിൽ വിശ്വാസമുണ്ടെന്ന് സത്യവാങ്മൂലം എഴുതി നൽകണം.  രാഷ്ട്രീയക്കാരുടെ കാപട്യത്തിനും ‘ചംചാഗിരി’ക്കും മുന്നിൽ ക്ഷേത്രാചാരങ്ങൾ അടിയറവ് വെക്കാനാകില്ലെന്നും കോടതി   •  ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് സഖ്യം 54 സീറ്റുമായി മുന്നിൽ, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റ്; അറബ് പാർട്ടികൾക്ക് 18 സീറ്റിൽ ലീഡ്, കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണമെന്നിരിക്കെ ഭരണമാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസൻകോട്ട്   •  അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറി തല്ലിത്തകർത്തു. ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ തേടി കോടതി   •  

സംസ്ഥാന കായികമേളയിൽ ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കണം; കുട്ടികൾക്ക് വൃത്തിയുള്ള ഭക്ഷണം സർക്കാർ നൽകിയില്ലെങ്കിൽ എസ്‌എഫ്‌ഐ നേരിട്ട് ഇടപെടുമെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. സംഘാടനത്തിലെ വീഴ്ചകൾക്കെതിരെ രൂക്ഷവിമർശനം. വിദ്യാഭ്യാസമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആവശ്യം

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം : സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വൃത്തിയുള്ള ഭക്ഷണം സർക്കാർ ഉറപ്പാക്കിയില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമെന്ന്‌ എസ്‌എഫ്‌ഐ. സംസ്ഥാന ചരിത്രത്തിൽത്തന്നെ കേട്ടുകേൾവിയില്ലാത്ത നിലയിലാണ്‌ കായികമേളയിൽ നടക്കുന്ന അനാസ്ഥ.

സംസ്ഥാനത്ത്‌ ഒരു പൊതുചടങ്ങിലും ഇത്തരമൊരവസ്ഥ ഉണ്ടായിട്ടില്ല. അഞ്ചുമാസംകൊണ്ട്‌ കേരളത്തെ യുഡിഎഫ്‌ സർക്കാർ താറുമാറാക്കി. കായികമേളയിൽ കുട്ടികൾക്ക്‌ നല്ല ഭക്ഷണം നൽകാതിരിക്കാൻമാത്രം സംസ്ഥാന ഖജനാവിൽ പണത്തിന്റെ ക്ഷാമമില്ല. തൃശൂരിൽ നടന്ന സംസ്ഥാന ഗെയിംസിനിടെ അക്വാട്ടിക്‌ കോംപ്ലക്‌സിൽ ഒരുക്കിയ ഷെഡിന്റെ മേൽക്കൂര തകർന്ന്‌ നിരവധി കുട്ടികൾക്കാണ്‌ പരിക്കേറ്റത്‌.


കുട്ടികൾക്ക്‌ ഒരുവിധത്തിലുമുള്ള അടിസ്ഥാനസ‍ൗകര്യം ഒരുക്കാതെ കുറ്റകരമായ രീതിയിലാണ്‌ സംഘാടനം. വിഷയത്തിൽ നിരുത്തരവാദപരമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. 


കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയിട്ടും വാർത്ത നൽകാൻപോലും പല മാധ്യമങ്ങളും തയ്യാറായില്ല. ഇതൊക്കെ സഹിക്കണമെന്നും സാധാരണമാണെന്നും എന്നനിലയിലാണ്‌ മാധ്യമങ്ങൾ വാർത്ത കൈകാര്യം ചെയ്‌തത്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌, കായികമേളയിൽ സസ്യാഹാരം നൽകുന്നതിനെവരെ വിവാദമാക്കിയിരുന്നു.

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ നല്ല ഭക്ഷണം കൊടുക്കാനെങ്കിലും വിദ്യാഭ്യാസമന്ത്രി മുൻകൈയെടുക്കണം. സ്ഥിതി തുടർന്നാൽ എസ്‌എഫ്‌ഐ നേരിട്ട്‌ വിദ്യാർഥികൾക്ക്‌ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കുമെന്നും സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Get more updates from Pudukad News on Google