"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
പയ്യോളി പോക്സോ കേസിൽ പോലീസിന് വീഴ്ചയെന്ന് ആരോപണം; സി.ഐ ഉൾപ്പെടെയുള്ള പ1ലീസ് ഉദ്യോ​ഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതും അറസ്റ്റ് വൈകിയതും വിവാദമായതോടെയാണ് നടപടി   •  സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ൻ ദു​ര​ന്തം; മരണസംഖ്യ ഉയരുന്നു   •  മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; സാക്ഷ്യപത്രം നൽകാതെ കൊടിമരം കടക്കാൻ അനുവദിക്കരുത്: ക്ഷേത്രപ്രവേശനത്തിൽ മദ്രാസ് ഹൈക്കോടതി. ദൈവത്തിൽ വിശ്വാസമുണ്ടെന്ന് സത്യവാങ്മൂലം എഴുതി നൽകണം.  രാഷ്ട്രീയക്കാരുടെ കാപട്യത്തിനും ‘ചംചാഗിരി’ക്കും മുന്നിൽ ക്ഷേത്രാചാരങ്ങൾ അടിയറവ് വെക്കാനാകില്ലെന്നും കോടതി   •  ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് സഖ്യം 54 സീറ്റുമായി മുന്നിൽ, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റ്; അറബ് പാർട്ടികൾക്ക് 18 സീറ്റിൽ ലീഡ്, കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണമെന്നിരിക്കെ ഭരണമാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസൻകോട്ട്   •  അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറി തല്ലിത്തകർത്തു. ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ തേടി കോടതി   •  

18കാ​രി​​യെ ഭ​ർ​ത്താ​വ് വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം സു​ഹൃ​ത്തു​ക്ക​ളെ അ​യ​ച്ച്  ബലാത്സം​ഗം ചെയ്യിച്ചു. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​യാ​സ് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ 18കാ​രി​യാ​യ മ്യാ​ൻ​മ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം സു​ഹൃ​ത്തു​ക്ക​ളെ അ​യ​ച്ച് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​യാ​സ് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. 


അ​ഹ​മ്മ​ദ് മു​ജീ​ബ്, നൂ​ർ ക​മ​ൽ, സി​യ ഉ​ർ റ​ഹ്‌​മാ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റ് പ്ര​തി​ക​ൾ. പ്ര​തി​ക​ളും മ്യാ​ൻ​മ​ർ സ്വ​ദേ​ശി​ക​ളാ​ണ്.


ബം​ഗ്ലാ​ദേ​ശി​ൽ​വ​ച്ച് ക​ണ്ടു​മു​ട്ടി​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് പ്ര​തി ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. ഇ​ന്ത്യ​യി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ മൂ​ന്നോ നാ​ലോ ദി​വ​സ​ത്തി​ന​കം ഇ​വ​ർ വി​വാ​ഹി​ത​രാ​യി.


എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മാ​സം പി​ന്നി​ട്ട​തോ​ടെ ഫ​യാ​സ് യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം പു​റ​ത്തു​പോ​വു​ക​യും പി​ന്നാ​ലെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​രം പു​റ​ത്താ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി.


വാ​ട​ക കു​ടി​ശി​ക വാ​ങ്ങി​ക്കാ​നാ​യി വീ​ട്ടു​ട​മ എ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. വീ​ട്ടു​ട​മ​യു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി ത​ന്‍റെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും പി​ന്നീ​ട് ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ബ​ന്ധു​വാ​യ മു​ഹ​മ്മ​ദ് റ​ഷീ​ദി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വ​തി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Get more updates from Pudukad News on Google