loader image
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക്; തിരുവല്ലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക്; തിരുവല്ലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

പാലക്കാട് ഹോട്ടൽ മുറിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. ഫോണിൽ കേസുമായി ബന്ധപ്പെട്ട നിർണായകമായ ചാറ്റുകൾ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ് ഈ നീക്കം നടത്തുന്നത്. അറസ്റ്റ് സമയത്ത് ഫോൺ കൈവശം വെക്കാൻ രാഹുൽ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പൊലീസ് അനുവദിച്ചിരുന്നില്ല. തുടർന്നാണ് മുറിയിൽ നിന്ന് ഇത് കണ്ടെടുത്തത്.

അന്വേഷണത്തിന്റെ ഭാഗമായി രാഹുലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നാണ് കനത്ത സുരക്ഷയോടെ അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. തെളിവെടുപ്പിന് ശേഷം തിരികെ ക്യാമ്പിലെത്തിക്കുന്ന രാഹുലിനെ പ്രത്യേക അന്വേഷണ സംഘം ഇന്നും വിശദമായി ചോദ്യം ചെയ്യും. ജനുവരി 15-ന് കോടതിയിൽ ഹാജരാക്കുന്ന രാഹുലിന്റെ ജാമ്യാപേക്ഷ മറ്റന്നാളാണ് പരിഗണിക്കുന്നത്.

The post രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക്; തിരുവല്ലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി appeared first on Express Kerala.

Spread the love
See also  അഹിന്ദുക്കൾക്ക് വിലക്ക്; ബദ്രിനാഥിലും കേദാർനാഥിലും കർശന നിയന്ത്രണവുമായി കമ്മിറ്റി

New Report

Close