loader image
ചരിത്രം തിരുത്താൻ കിവീസ്, ചരിത്രം ആവർത്തിക്കാൻ ഇന്ത്യ; ആവേശകരമായ രണ്ടാം പോരാട്ടം ഇന്ന്

ചരിത്രം തിരുത്താൻ കിവീസ്, ചരിത്രം ആവർത്തിക്കാൻ ഇന്ത്യ; ആവേശകരമായ രണ്ടാം പോരാട്ടം ഇന്ന്

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം ഇന്ന് രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും. ഉച്ചയ്ക്ക് 1.30-നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളിയിൽ നാല് വിക്കറ്റിന് വിജയിച്ച ഇന്ത്യ നിലവിൽ 1-0 ന് മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ടീം ഇന്ത്യയ്ക്ക് സ്വന്തം മണ്ണിൽ പരമ്പര ഉറപ്പിക്കാം.

തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ത്യയിൽ കളിച്ച കഴിഞ്ഞ ഏഴ് പരമ്പരകളിലും കിവികൾക്ക് കിരീടം നേടാനായിട്ടില്ല എന്ന ചരിത്രം തിരുത്തിക്കുറിക്കുകയാണ് അവരുടെ ലക്ഷ്യം. മൈക്കൽ ബ്രേസ്‍വെൽ നയിക്കുന്ന ന്യൂസിലൻഡ് നിരയിൽ ഡെവൻ കോൺവെ, ഡാരിൽ മിച്ചൽ തുടങ്ങിയ പ്രമുഖ താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷകൾ.

Also Read: ബദോനിയുടെ വരവിൽ കടുപ്പിച്ച് ആരാധകർ; സുന്ദറിന് പകരക്കാരൻ ഗംഭീറിന്റെ ‘ഫേവറിറ്റോ’? ടീം സെലക്ഷൻ വിവാദത്തിൽ!

സീനിയർ താരങ്ങളായ രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും പ്രകടനത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ 93 റൺസെടുത്ത കോഹ്ലിയും മികച്ച തുടക്കം ലഭിച്ച രോഹിത്തും ഫോമിലാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് മുന്നിൽ കണ്ട് പ്രായത്തെ വെല്ലുന്ന ഫോമിലേക്ക് ഇരുവരും ഉയർന്നുകഴിഞ്ഞു എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

See also  സ്വന്തം ഫോട്ടോ ഉപയോഗിച്ച് മീമുകൾ നിർമ്മിക്കാൻ ഗൂഗിളിന്റെ ‘മി മീം’! പുത്തന്‍ ഫീച്ചർ

പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരം നിതീഷ് റെഡ്ഡി ഇന്ന് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചേക്കും. ടീമിലുൾപ്പെടുത്തിയ ആയുഷ് ബദോനി, ധ്രുവ് ജുറേൽ എന്നിവർക്ക് അവസരം ലഭിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നയിക്കുന്ന പേസ് നിരയും കുൽദീപ് യാദവിന്റെ സ്പിൻ മാന്ത്രികതയും രാജ്‌കോട്ടിൽ ഇന്ത്യയ്ക്ക് കരുത്താകും.

The post ചരിത്രം തിരുത്താൻ കിവീസ്, ചരിത്രം ആവർത്തിക്കാൻ ഇന്ത്യ; ആവേശകരമായ രണ്ടാം പോരാട്ടം ഇന്ന് appeared first on Express Kerala.

Spread the love

New Report

Close