"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug   •  ബ്രസീൽ തിരഞ്ഞെടുപ്പ് ‘അപമാനകരം’; നിലപാടെടുക്കില്ലെന്ന് ട്രംപ്, ഫ്ലാവിയോ ബോൾസൊനാരോ മയാമിയിൽ | Donald Trump Brazil election remarks   •  ഇന്ത്യയിലെ അതിദാരിദ്ര്യം 12 വർഷത്തിനിടെ 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് | India extreme poverty rate   •  ‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്‌ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi   •  മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ വടികൊണ്ട് തല്ലി; കവർച്ചാശ്രമം ചെറുത്ത് തെലങ്കാനയിലെ കർഷക | Telangana woman fights chain snatchers   •  

തേനി കൂട്ടജയിൽ ചാട്ടം; ജയിൽ ഡിജിപിയെ മാറ്റി, 17 തടവുകാരെയും വിവിധ ജയിലുകളിലേക്ക് മാറ്റി | Theni jail escape incident

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തമിഴ്‌നാട്ടിലെ തേനി തെക്കുംപട്ടി സബ് ജയിലിൽ 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ നടപടിയുമായി സർക്കാർ. ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. സിഐഡി എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ എഡിജിപിയായിരുന്ന കെ. ശങ്കറിനാണ് പുതിയ ചുമതല. സന്ദീപ് റായ് റാത്തോഡിനെ ഇലക്ട്രിസിറ്റി വിജിലൻസിലേക്കാണ് മാറ്റിയത്. (Theni jail escape incident)

ജയിലിലെ രണ്ട് വാർഡൻമാർ ഉൾപ്പെടെ ഒൻപത് ജീവനക്കാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഡിജിപിയെ മാറ്റിയുള്ള ഉത്തരവ്. സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ജയിലിലെ സുരക്ഷാ ജീവനക്കാർക്ക് തോക്കുകളും നൽകിയിട്ടുണ്ട്. ജയിൽ ചാടിയ 17 തടവുകാരെയും വിവിധ ജയിലുകളിലേക്ക് മാറ്റി. സേലം, കടലൂർ, വെല്ലൂർ, പുഴൽ ജയിലുകളിലേക്കാണ് ഇവരെ മാറ്റിയത്. രക്ഷപ്പെട്ടവരിൽ നാലുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജയിൽ ചാടുന്ന തടവുകാരെ വെടിവെച്ച് പിടികൂടാൻ ഡിജിപി ഉത്തരവിട്ടതിന് പിന്നാലെയാണ് സുരക്ഷാ ജീവനക്കാർക്ക് തോക്കുകൾ കൈമാറിയത്. സംഭവത്തിൽ ജയിലുകളുടെ സുരക്ഷയെച്ചൊല്ലി പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം ശക്തമാക്കുന്നതിനിടെയാണ് തുടർനടപടികൾ.

Summary: The Tamil Nadu government has transferred Jail DGP Sandeep Rai Rathore following the escape of 17 inmates from the Thekkampatti sub-jail in Theni. Nine prison staff members have been suspended, and all 17 inmates have been moved to other prisons.

Get more updates from Pudukad News on Google