കേന്ദ്ര നടപടി അപലപനീയം; നവംബർ 14ന് കേരളത്തിൽ സഹകരണ വാരാഘോഷം: മന്ത്രി എം. ലിജു | Kerala cooperative week celebration

Current: മലയാളം

തിരുവനന്തപുരം: സഹകരണ വാരാഘോഷം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ വിമർശിച്ച് മന്ത്രി എം. ലിജു. ഇതിനെ അപലപനീയമായ നടപടിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, നവംബർ 14ന് കേരളത്തിൽ സഹകരണ വാരാഘോഷം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. (Kerala cooperative week celebration)
ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർഥം നവംബർ 14 മുതൽ 20 വരെ കഴിഞ്ഞ 72 വർഷമായി സഹകരണ വാരം ആചരിച്ചുവരുന്നതായി ലിജു പറഞ്ഞു. ജനാധിപത്യ സമൂഹത്തിന്റെ നിർമാണത്തിൽ സഹകരണ മേഖലയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ നെഹ്റുവിന്റെ കാഴ്ചപ്പാടാണ് രാജ്യത്ത് സഹകരണ പ്രസ്ഥാനം ശക്തിപ്പെടുന്നതിനും വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നതിനും സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തെയും ചരിത്രപ്രാധാന്യമുള്ള വ്യക്തികളെയും മായ്ച്ചുകളയാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സഹകരണ വാരാഘോഷം നിർത്താനുള്ള തീരുമാനത്തെയും കാണുന്നതെന്ന് മന്ത്രി ആരോപിച്ചു. ചരിത്രസ്മാരകങ്ങൾ, നഗരങ്ങൾ, ജനോപകാര പദ്ധതികൾ എന്നിവയുടെ പേരുമാറ്റവും പാഠപുസ്തകങ്ങളിലെ തിരുത്തലുകളും ഇതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു.
നെഹ്റുവിന്റെ സംഭാവനകളും സഹകരണ പ്രസ്ഥാനത്തിന്റെ ജനാധിപത്യ പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ലിജു വ്യക്തമാക്കി.
Summary: Kerala will organise a cooperative week celebration on November 14, with Chief Minister V.D. Satheesan scheduled to inaugurate the event, according to Minister M. Liju. Liju criticised the reported central decision to discontinue the observance, alleging that it reflects an attempt to erase Jawaharlal Nehru’s legacy.





