ജി20 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ അറ്റ്ലാന്റയിലെത്തി; ഊർജ്ജ സുരക്ഷയും സമുദ്രവ്യാപാര പാതകളും ചർച്ചയാകും, ക്വാഡ് യോഗത്തിലും പങ്കാളിയാകും

Current: മലയാളം

അറ്റ്ലാന്റ: രണ്ടുദിവസത്തെ ജി20 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര് അമേരിക്കയിലെ അറ്റ്ലാന്റയിലെത്തി.
ഒക്ടോബര്‍ 30, 31 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഊര്‍ജ്ജ സുരക്ഷ, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തല്‍, സമുദ്ര വ്യാപാര പാതകളുടെ സുരക്ഷിതത്വം ഉറപ്പാക്കല്‍ തുടങ്ങിയ നിര്‍ണ്ണായക വിഷയങ്ങളില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ അധ്യക്ഷതയില്‍ ചര്‍ച്ചകള്‍ നടക്കും. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ഡോ. എസ്. ജയ്ശങ്കര് പങ്കെടിിക്കും.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഹോര്‍മൂസ് സമുദ്രസന്ധിയിലെ തടസ്സങ്ങളും ആഗോളതലത്തില്‍ എണ്ണ, എല്‍.എന്‍.ജി, വളം ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഉച്ചകോടി ഏറെ നിര്‍ണ്ണായകമാണ്.
സ്വതന്ത്രവും സുരക്ഷിതവുമായ സമുദ്ര സഞ്ചാരം ഉറപ്പാക്കുന്നത് ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷയ്ക്കും അത്യാവശ്യമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവരുള്‍പ്പെടെ പ്രമുഖ ആഗോള നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
അറ്റ്ലാന്റയിലെ യോഗങ്ങള്‍ക്ക് ശേഷം നവംബര്‍ 1 മുതല്‍ 4 വരെ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയിലും ജയ്ശങ്കര് പങ്കെടുക്കും.





