"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug   •  ബ്രസീൽ തിരഞ്ഞെടുപ്പ് ‘അപമാനകരം’; നിലപാടെടുക്കില്ലെന്ന് ട്രംപ്, ഫ്ലാവിയോ ബോൾസൊനാരോ മയാമിയിൽ | Donald Trump Brazil election remarks   •  ഇന്ത്യയിലെ അതിദാരിദ്ര്യം 12 വർഷത്തിനിടെ 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് | India extreme poverty rate   •  ‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്‌ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi   •  മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ വടികൊണ്ട് തല്ലി; കവർച്ചാശ്രമം ചെറുത്ത് തെലങ്കാനയിലെ കർഷക | Telangana woman fights chain snatchers   •  

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പണി പാളും; 2,000 ലൈസന്‍സുകള്‍ തെറിപ്പിച്ച് കേരള പോലീസ്, സംസ്ഥാനമൊട്ടാകെ നടത്തിയ ഈ പരിശോധനയില്‍ എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയില്‍ 6,939 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ഒക്ടോബര്‍ 20 മുതല്‍ 27 വരെ സംഘടിപ്പിച്ച ‘ഡ്രൈവ് സോബര്‍  സ്റ്റേ എലൈവ്’ എന്ന മിന്നല്‍ പരിശോധനയിലാണ് ഇത്രയും കേസുകള്‍ കണ്ടെത്തിയത്. 

പരിശോധനയുടെ ഭാഗമായി മദ്യപിച്ച് വണ്ടിയോടിച്ച 2,034 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആകെ 1,50,621 വാഹനങ്ങളാണ് ഒരാഴ്ച കൊണ്ട് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.

സംസ്ഥാനമൊട്ടാകെ നടത്തിയ ഈ പരിശോധനയില്‍ എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് (678 കേസുകള്‍). തൊട്ടുപിന്നാലെ കൊല്ലം സിറ്റി (619), തിരുവനന്തപുരം റൂറല്‍ (585), പാലക്കാട് (584), കോട്ടയം (528) എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് പ്രധാന ജില്ലകള്‍. 

എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള ശുപാര്‍ശയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കോട്ടയമാണ് (507 പേര്‍). കൊല്ലം സിറ്റിയില്‍ 390, ആലപ്പുഴയില്‍ 244, തൃശൂര്‍ സിറ്റിയില്‍ 148, കോഴിക്കോട് റൂറലില്‍ 142 എന്നിങ്ങനെയാണ് ലൈസന്‍സ് റദ്ദാക്കാന്‍ നല്‍കിയ ശുപാര്‍ശകള്‍.

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന വാഹനാപകടങ്ങളും ജീവനഹാനിയും കുറയ്ക്കുക, ഉത്തരവാദിത്തമുള്ള റോഡ് സംസ്‌കാരം വളര്‍ത്തുക എന്നിവയായിരുന്നു ഈ പ്രത്യേക ഡ്രൈവിന്റെ പ്രധാന ലക്ഷ്യം. 

പരിശോധനകള്‍ക്കൊപ്പം തന്നെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും പോലീസ് നടത്തിയിരുന്നു. വരുന്ന ദിവസങ്ങളിലും ഹൈവേ പട്രോള്‍ യൂണിറ്റുകളും എന്‍ഫോഴ്സ്മെന്റ് വിഭാഗവും റോഡുകളില്‍ കര്‍ശന പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇന്‍സ്പെക്ടര്‍ ജനറലിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പോലീസ് മേധാവിമാരും എന്‍ഫോഴ്സ്മെന്റ് വിഭാഗവും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പൊതുജനങ്ങള്‍ക്ക് റോഡിലെ നിയമലംഘനങ്ങള്‍ കണ്ടാല്‍ ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പര്‍ (9747001099) വഴി പോലീസിനെ അറിയിക്കാം. 

നിയമലംഘനത്തിന്റെ ഫോട്ടോ, വീഡിയോ, കൃത്യമായ സ്ഥലം, തീയതി, സമയം, വാഹന നമ്പര്‍ എന്നിവയോടുകൂടിയാണ് സന്ദേശങ്ങള്‍ അയക്കേണ്ടത്.

 

Get more updates from Pudukad News on Google