‘മമ്മൂട്ടി ലോകമറിയുന്ന മഹാനടനാണ്, ചിലപ്പോൾ വിമർശിച്ചിട്ടുണ്ടാകും’: നടനെതിരായ സൈബർ ആക്രമണം തള്ളി MV ഗോവിന്ദൻ | MV Govindan

Current: മലയാളം

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങളെ പൂർണ്ണമായും തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മമ്മൂട്ടി ലോകമറിയുന്ന മഹാനടനാണ്. സാംസ്‌കാരിക പ്രമുഖരെയും കലാകാരന്മാരെയും പാർട്ടി കാണാൻ പോകുന്നത് കക്ഷിരാഷ്ട്രീയത്തിന് അതീതമായ ആശയവിനിമയത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.(MV Govindan Defends Mammootty Against Cyber Attacks)
ചിലർ നടത്തുന്ന വിമർശനങ്ങളെ ക്രിയാത്മകമായി മാത്രം കണ്ടാൽ മതിയെന്നും മമ്മൂട്ടിയടക്കമുള്ളവരുമായി നല്ല ബന്ധവും ആശയവിനിമയവും തുടരുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ടെ ക്യാമ്പസിലുണ്ടായ അക്രമസംഭവങ്ങൾ പൂർണ്ണമായും ആസൂത്രിതമാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
യൂത്ത് ലീഗ്, മുസ്‌ലിം ലീഗ്, എം.എസ്.എഫ്, കെ.എസ്.യു സംഘടനകൾ ചേർന്നാണ് ആക്രമണം നടത്തിയത്. ക്യാമ്പസിൽ ഗവേഷണം നടത്തുന്ന 600-ഓളം വിദ്യാർത്ഥികളുടെ വോട്ടവകാശം ഇല്ലാതാക്കിയാണ് സ്വാശ്രയ കോളേജിലെ കുട്ടികൾക്ക് വോട്ടവകാശം നൽകിയത്. എസ്.എഫ്.ഐ ഭൂരിപക്ഷം സീറ്റുകളും നേടിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. പോലീസിന്റെ സാന്നിധ്യത്തിൽ ആശുപത്രിയിൽ വരെ കയറി അതിക്രമം നടത്തുകയും ഗ്യാസ് കട്ടർ ഉപയോഗിച്ച് എസ്.എഫ്.ഐയുടെ കൊടിമരം മുറിച്ചുമാറ്റുകയും ചെയ്തു. ഈ അക്രമത്തിൽ വി.സി ആണ് ഒന്നാം പ്രതിയെന്നും ലീഗ് നേതൃത്വം സംഭവത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ വൻ പ്രതിഷേധവും തിരിച്ചടിയും ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.
Story Summary
CPM State Secretary M V Govindan rejected cyber attacks against actor Mammootty, describing him as a world-renowned actor and emphasizing the party’s intent to maintain dialogue with prominent figures across political lines. Additionally, he condemned the campus violence in Kozhikode, alleging it was a planned attack by MSF, Youth League, and KSU following SFI’s election win.





