loader image
‘ഡിജിറ്റൽ അറസ്റ്റ്’; കരുനാഗപ്പള്ളി സ്വദേശിക്ക് നഷ്ടമായത് 3.72 കോടി രൂപ

‘ഡിജിറ്റൽ അറസ്റ്റ്’; കരുനാഗപ്പള്ളി സ്വദേശിക്ക് നഷ്ടമായത് 3.72 കോടി രൂപ

കൊല്ലം: മുംബൈ ക്രൈംബ്രാഞ്ചും സൈബർ സെല്ലും ചമഞ്ഞ് ഓൺലൈനായി വയോധികനെ ഭയപ്പെടുത്തി 3.72 കോടി രൂപ തട്ടിയെടുത്തു. കരുനാഗപ്പള്ളി സ്വദേശിയായ വയോധികനാണ് ഈ വൻ തട്ടിപ്പിന് ഇരയായത്. ബിഎസ്എൻഎൽ വകുപ്പിൽ നിന്നാണെന്ന് പരിചയപ്പെടുത്തി എത്തിയ ഫോൺ കോളിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഇദ്ദേഹത്തിന്റെ ഫോൺ നമ്പറിൽ നിന്ന് അശ്ലീല സന്ദേശങ്ങളും നിയമവിരുദ്ധമായ പരസ്യങ്ങളും പ്രചരിക്കുന്നുണ്ടെന്നും ഇതിൽ അറസ്റ്റ് വാറന്റ് നിലവിലുണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാർ വലവിരിച്ചത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി സംസാരിച്ച സംഘം വയോധികനെ പൂർണ്ണമായും മാനസികമായി തളർത്തുകയായിരുന്നു.

Also Read: ഭാര്യയുടെ കാലുകൾ തല്ലിയൊടിച്ച ശേഷം തീ കൊളുത്തി; ഭർത്താവ് ഒളിവിൽ

തുടർന്ന് ഗ്രേറ്റർ മുംബൈ സൈബർ സെൽ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ട സംഘം, വയോധികന്റെ ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ വഴി നിയമവിരുദ്ധ പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചു. ഇതേത്തുടർന്ന് ഓൺലൈൻ കോടതിയിൽ ഹാജരാകാൻ നിർദേശിക്കുകയും ജൂലൈ 18 മുതൽ ഓഗസ്റ്റ് നാല് വരെ ഇദ്ദേഹത്തെ ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ വീടിനുള്ളിൽ തടങ്കലിലാക്കുകയും ചെയ്തു. കേസിൽ നിന്ന് രക്ഷപ്പെടാൻ പണമടയ്ക്കണമെന്ന് നിർബന്ധിച്ച സംഘം, ഇദ്ദേഹത്തിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി 17 തവണകളായി 3.72 കോടി രൂപയാണ് തട്ടിയെടുത്തത്.

See also  ബിഎംഡബ്ല്യുവും മെഴ്‌സിഡസും ഇനി സ്വപ്നമല്ല! ആഡംബര കാറുകളുടെ വില പകുതിയായി കുറയുന്നു

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പേരിൽ മൊബൈൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങുന്ന ഇത്തരം കോളുകൾ വലിയ തട്ടിപ്പിന്റെ ഭാഗമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ‘ഡിജിറ്റൽ അറസ്റ്റ്’ എന്നൊരു നിയമപ്രക്രിയ ഇന്ത്യയിൽ നിലവിലില്ലെന്നും, നിയമപാലകർ ഒരിക്കലും വാട്സ്ആപ്പ് വീഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യുകയോ പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും പോലീസ് ആവർത്തിക്കുന്നു. ട്രായിയുടെ പേരിൽ വരുന്ന ഓട്ടോമേറ്റഡ് കോളുകളെയും അപരിചിതമായ വീഡിയോ കോളുകളെയും ജാഗ്രതയോടെ കാണണമെന്ന് സൈബർ സെൽ നിർദ്ദേശിച്ചു.

The post ‘ഡിജിറ്റൽ അറസ്റ്റ്’; കരുനാഗപ്പള്ളി സ്വദേശിക്ക് നഷ്ടമായത് 3.72 കോടി രൂപ appeared first on Express Kerala.

Spread the love

New Report

Close