"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

എകെജി സെന്‍റർ കൈവശം വച്ചിരിക്കുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തണം: ഹൈക്കോടതിയിൽ ഉപഹർജി

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

എകെജി സെന്‍റർ കൈവശം വച്ചിരിക്കുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തണം: ഹൈക്കോടതിയിൽ ഉപഹർജി

തിരുവനന്തപുരം: എകെജി സെന്‍റർ കൈവശം വച്ചിരിക്കുന്ന മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ ഹൈക്കോടതിയിൽ ഉപഹർജി ഫയൽ ചെയ്തു.

കേരള സർവകലാശാലയുടെ ഭൂമി എകെജി സെന്‍ററിനു വേണ്ടി അനധികൃതമായി കൈയേറി എന്ന പരാതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പൊതുതാൽപര്യ ഹർജിയിലാണ് പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഉപഹർജി സമർപ്പിച്ചത്.

സർക്കാർ നിയമപരമായി പതിച്ചുനൽകാത്ത ഭൂമിയിൽ നിർമിച്ച എകെജി സെന്‍റർ കെട്ടിടത്തിന് തിരുവനന്തപുരം കോർപറേഷൻ ലൈസൻസ് നൽകിയിട്ടുണ്ടെങ്കിൽ, അതുമായി ബന്ധപ്പെട്ട പ്ലാൻ, സ്കെച്ച്, ലൈസൻസ് കോപ്പി എന്നിവ കോടതിയിൽ ഹാജരാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എകെജി സെന്‍ററിന് അനുവദിച്ചതിലും അധികം ഭൂമി കൈവശം വച്ചിട്ടുണ്ടെന്നാണ് പ്രധാന ആരോപണം.

വിവാദമായ ഭൂമി മുഴുവൻ അളന്നു തിട്ടപ്പെടുത്താൻ സർക്കാരിന് കോടതി നിർദേശം നൽകണമെന്നായിരുന്നു മുൻപത്തെ ആവശ്യം. 

എന്നാൽ സർവകലാശാലയുടെ ഭൂമി മാത്രം അളന്ന റവന്യൂ ഉദ്യോഗസ്ഥർ എകെജി സെന്‍ററിന്‍റെ കൈവശമുള്ള ഭൂമി അളക്കാൻ തയാറായില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. 

എകെജി സെന്‍ററിന് അനുവദിച്ചതായി പറയുന്ന ഭൂമിയും സർവകലാശാലയുടെ കൈവശമുള്ള ഭൂമിയും ഒരേ സർവേ നമ്പറിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.

ഈ സാഹചര്യത്തിൽ എകെജി സെന്‍ററിന്‍റെ കൈവശമുള്ള മുഴുവൻ ഭൂമിയും സർവേ നടത്തി അളന്നു തിട്ടപ്പെടുത്താൻ റവന്യൂ അധികാരികൾക്ക് കോടതി നിർദേശം നൽകണമെന്നാണ് ഉപഹർജിയിലെ മുഖ്യ ആവശ്യം. 

സംസ്ഥാന സർക്കാരും ഗവർണറും കേരള സർവകലാശാലയും തിരുവനന്തപുരം കോർപറേഷനും സിപിഎം സംസ്ഥാന സെക്രട്ടറിയുമാണ് ഹർജിയിലെ എതിർകക്ഷികൾ.

Get more updates from Pudukad News on Google