"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

ഇൻഷുറൻസ് ഇല്ല, ടാക്സ് ഇല്ല, എൻസിറ്റി ഇല്ല ഡ്രൈവർ ആകട്ടെ കഞ്ചാവും ; കിൽഡയറില്‍ ലേണർ ഡ്രൈവറെ ഗാർഡ പിടിച്ചു

October 31, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇൻഷുറൻസും മോട്ടോർ ടാക്സും എൻസിടിയുമില്ലാത്ത വാഹനം ഓടിച്ച ലേണർ ഡ്രൈവർ ഗാർഡയുടെ പിടിയിൽ. റോഡരികിൽ നടത്തിയ പരിശോധനയിൽ കഞ്ചാവിനുള്ള പോസിറ്റീവ് ഫലവും ലഭിച്ചതായി റിപ്പോർട്ട്.അയർലൻഡിലെ കിൽഡയറിലാണ് വാഹനവുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ലേണർ ഡ്രൈവറെ ഗാർഡ അറസ്റ്റ് ചെയ്തത്.

ഇൻഷുറൻസ് ഇല്ലാത്ത വാഹനമാണെന്ന സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ പുറത്തുവന്നത്.വാഹനത്തിന് സാധുവായ ഇൻഷുറൻസും മോട്ടോർ ടാക്സും എൻസിടിയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ലേണർ പെർമിറ്റിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ആവശ്യമായ എൽ (എൽ)+പ്ലേറ്റുകളും പ്രദർശിപ്പിച്ചിരുന്നില്ല.തുടർന്ന് നടത്തിയ റോഡരികിലെ ഡ്രഗ് പരിശോധനയിൽ കഞ്ചാവിനുള്ള പോസിറ്റീവ് ഫലം ലഭിച്ചതായും റിപ്പോർട്ടിലുണ്ട്. സംഭവത്തെത്തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും വാഹനം ഗാർഡ പിടിച്ചെടുക്കുകയും ചെയ്തു.

ഇൻഷുറൻസ് ഇല്ലെന്ന സംശയത്തെത്തുടർന്ന് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം (എ എൻ പി ആർ ) നൽകിയ മുന്നറിയിപ്പാണ് ഗാർഡയുടെ പരിശോധനയ്ക്ക് കാരണമായത്. നാസ്റോഡ് പോലീസിംഗ് യൂണിറ്റാണ് കാർ കണ്ടുകെട്ടിയത്. സംഭവവത്തിൽ ഒരു വോക്സ്വാഗൺ പസ്സാറ്റ് കാർ ഗാർഡ കണ്ടുകെട്ടി.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുന്നത് ഡ്രൈവർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും ഒരുപോലെ അപകടസാധ്യത സൃഷ്ടിക്കുന്നതാണെന്ന് സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.

Get more updates from Pudukad News on Google