പുതിയ KPCC അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കും: നിർണ്ണായക ചർച്ചകൾ ഈ ആഴ്ച സജീവമാകും, അന്തിമ പട്ടികയിൽ ഷാഫിയടക്കം പ്രമുഖർ | New KPCC President

Current: മലയാളം

തിരുവനന്തപുരം: കെപിസിസിക്ക് പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കും. ഇതിനായുള്ള നിർണ്ണായക ചർച്ചകൾ ഈ ആഴ്ചയോടെ സജീവമാകും. മുഴുവൻ സമയ അധ്യക്ഷനില്ലാത്തത് സംസ്ഥാനത്ത് പാർട്ടി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന ഹൈക്കമാൻഡ് വിലയിരുത്തലിനെ തുടർന്നാണ് നീക്കങ്ങൾ വേഗത്തിലാക്കുന്നത്.(New KPCC President Announcement Expected This Month Final Shortlist Ready)
എ.പി. അനിൽകുമാർ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിൽ പ്രമുഖ സ്ഥാനത്തുള്ളത്. കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുത്ത ശേഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷതലത്തിലും സമഗ്രമായ അഴിച്ചുപണി നടക്കും.
മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം തേടിയായിരിക്കും ഡിസിസി അധ്യക്ഷന്മാരെ കണ്ടെത്തുക. സംസ്ഥാനത്ത് ഉടൻ സംഘടനാ പുനഃസംഘടന നടത്തണമെന്ന് ദീപാ ദാസ് മുൻഷി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Story Summary
The Congress high command is set to announce the new Kerala Pradesh Congress Committee (KPCC) president this month, with discussions accelerating this week. Prominent leaders including A.P. Anil Kumar, Benny Behanan, Shafi Parambil, and Kodikunnil Suresh are on the shortlist for the top post, following which a major overhaul of DCC presidents is also expected.





