മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിൻ്റെ സ്ഥലംമാറ്റത്തിൽ പഠിപ്പ് മുടക്കി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ | Principal Transfer

Current: മലയാളം

വയനാട്: മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി തെരുവിലിറങ്ങി. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് പ്രിൻസിപ്പലിന് പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുന്നത്.(Principal Transfer Student Protest Wayanad Tour Controversy)
ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. എന്നാൽ പിന്നീട് നടത്തിയ രക്തപരിശോധനയിൽ പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു.
Story Summary
Students of Meenangadi GHSS in Wayanad staged a protest and boycotted classes against the transfer of Principal following the study tour controversy. While the principal’s blood test came back negative for alcohol.





