പ്രവർത്തകരെ വിളിച്ചുവരുത്തി വിരലടയാളം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നു: കണ്ണൂരിൽ പൊലീസിനെതിരെ CPM ജില്ലാ നേതൃത്വം | CPM Kannur

Current: മലയാളം

കണ്ണൂർ: രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ സിപിഎം പ്രവർത്തകരെ വിളിപ്പിച്ചു വരുത്തി വിരലടയാളവും കണ്ണിന്റെയടക്കം സ്വകാര്യ വിവരങ്ങളും ശേഖരിക്കുന്ന പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. പാർട്ടി സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് പൊലീസിന്റെ ഈ നടപടി.(CPM Kannur District Leadership Accuses Police Of Forcibly Collecting Biometrics Of Party Workers)
കൊടും കുറ്റവാളികളോട് സ്വീകരിക്കുന്ന രീതിയിലാണ് പൊലീസ് സിപിഎം പ്രവർത്തകരോട് പെരുമാറുന്നതെന്ന് സി പി എം ആരോപിച്ചു. അടിപിടി കേസുകളിൽ ഉൾപ്പെട്ട പാർട്ടിക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തി വിരലടയാളവും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നത് കാടത്തമാണെന്നും വിമർശിച്ചു.
അതേസമയം, സിപിഎമ്മിന്റെ ആരോപണങ്ങൾ തള്ളി പൊലീസ് രംഗത്തെത്തി. നിയമപരമായ നടപടിക്രമങ്ങൾ മാത്രമാണ് നടപ്പിലാക്കിയതെന്നും ഗൗരവമുള്ള കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ വിവരങ്ങൾ മാത്രമാണ് ശേഖരിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
Story Summary
The CPI(M) Kannur district leadership accused the police of harassment by forcibly collecting biometric data, including fingerprints and iris scans, from party workers summoned in connection with political clashes in Sreekandapuram. However, the police dismissed the allegations, clarifying that the procedures were strictly legal and targeted only accused individuals involved in serious cases.




