വിവാദ മതപ്രഭാഷകരെ വിലക്കണം: സംഘാടകരോടും സ്പോൺസർമാരോടും അഖിലേഷ് യാദവ് | Akhilesh Yadav

Current: മലയാളം

ലഖ്നൗ: ഹിന്ദു ദൈവങ്ങൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തുന്ന ‘കഥാവാചകന്മാരെയും’ മതപ്രഭാഷകരെയും പരിപാടികളിലേക്ക് ക്ഷണിക്കരുതെന്നും ഇത്തരം പ്രഭാഷകരിൽ നിന്നും സംഘാടകരും സ്പോൺസർമാരും അകലം പാലിക്കണമെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വൻ ജനശ്രദ്ധ നേടാനും വിലകുറഞ്ഞ പ്രശസ്തിക്കുമായി പ്രഭാഷണം ബിസിനസ്സ് ആക്കുന്ന ഇത്തരം പ്രഭാഷകർ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Akhilesh Yadav Urges Organisers To Stay Away From Controversial Religious Preachers)
ബാഗേശ്വർ ധാം തലവൻ ധീരേന്ദ്ര ശാസ്ത്രി ശ്രീരാമനെയും ശ്രീകൃഷ്ണനെയും താരതമ്യം ചെയ്തുകൊണ്ട് അടുത്തിടെ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പേരെടുത്തു പറയാതെ അഖിലേഷ് യാദവ് എക്സിലൂടെ കടുത്ത വിമർശനമുന്നയിച്ചത്.
ദൈവങ്ങളെ അപമാനിച്ച് സംസാരിക്കുന്നവരെ ക്ഷണിക്കുന്നത് പ്രദേശികമായി സ്വാധീനം വളർത്താൻ ശ്രമിക്കുന്ന സംഘാടകർക്കും സ്പോൺസർമാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വലിയ നഷ്ടമുണ്ടാക്കുമെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. വേദങ്ങളും ഉപനിഷത്തുകളും ജനങ്ങൾക്ക് പകർന്നുനൽകുന്ന യഥാർത്ഥ പണ്ഡിതന്മാരെയും ആത്മീയ പ്രഭാഷകരെയുമാണ് പരിപാടികൾക്ക് ക്ഷണിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ധീരേന്ദ്ര ശാസ്ത്രി പിന്നീട് മാപ്പുപറഞ്ഞിരുന്നു.
Story Summary
Samajwadi Party chief Akhilesh Yadav urged organizers and sponsors to stop inviting controversial religious speakers, stating that objectionable remarks about Hindu deities harm social harmony and damage the reputations of those hosting them. His comments followed a controversy over statements made by Bageshwar Dham head priest Dhirendra Shastri regarding Lord Ram and Lord Krishna.











