"> Skip to content
November 7, 2026
⌕

‘കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമം, അതീവ ഗൗരവമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്, സർക്കാർ നടപടി ദുരൂഹം’: പിണറായി വിജയൻ | Pinarayi Vijayan

November 6, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ക്ഷാമമുണ്ടാകേണ്ട യാതൊരു കാലാവസ്ഥാ സാഹചര്യങ്ങളുമില്ലെന്നും ഇപ്പോൾ നടക്കുന്നത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയാണെന്നും മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ നേതാവുമായ പിണറായി വിജയൻ ആരോപിച്ചു. സാധാരണഗതിയിൽ ഇത്തരത്തിലുള്ള ദൈനംദിന വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട പ്രധാന ചുമതല കെ.എസ്.ഇ.ബി ബോർഡിനാണെന്നിരിക്കെ, ഊർജ്ജ വകുപ്പും ബോർഡും സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമായി മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(Pinarayi Vijayan Alleges Artificial Power Crisis In Kerala Slams CM And KSEB Deal)

വൈദ്യുതി കരാർ ഒപ്പിടാനുള്ള തീരുമാനം തന്റേതാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അതിന് പിന്നിൽ എന്തോ ഒളിക്കാനുണ്ടെന്ന സംശയം ശക്തമാവുകയാണ്. വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ഔദ്യോഗികമായി കത്തുനൽകിയിട്ടും അത് തള്ളിക്കളയുകയാണ് സർക്കാർ ചെയ്തത്. കത്ത് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും ആ രേഖ പൊതുമണ്ഡലത്തിൽ ലഭ്യമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

കെ.എസ്.ഇ.ബി ചെയർമാനായിരുന്ന എം.ജി. രാജമാണിക്യം കാര്യങ്ങൾ പരിശോധിച്ച ശേഷം ശരികേടുകൾ ബോധ്യപ്പെട്ടതിനാലാണ് എതിർപ്പറിയിച്ചത്. എന്നാൽ നിലപാടിനോട് വഴങ്ങാത്ത ഉദ്യോഗസ്ഥരെ സ്ഥാനമാറ്റുന്ന സമീപനമാണ് സർക്കാരിന്റേത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ കരാറിന് അനുകൂലമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഫയലിൽ കുറിച്ചിട്ടുണ്ടെന്നും, അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകാൻ തയാറാകുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Story Summary

Senior leader Pinarayi Vijayan launched a scathing attack against the Chief Minister, alleging that the current power crisis in Kerala is artificial and involves serious irregularities. He questioned the government’s decision to overrule KSEB’s study and official warnings regarding financial loss, while demanding clarity on power purchase agreements from non-generating traders like GNA.

Get more updates from Pudukad News on Google