"> Skip to content
November 7, 2026
⌕

എംബാപ്പെയുടെ റെക്കോർഡ് തകർത്തു: ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ മുൻനിര കൗമാര സ്കോററായി ലമീൻ യമാൽ | Lamine Yamal

November 6, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Lamine Yamal

ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ബാഴ്‌സലോണയുടെ 19-കാരൻ വിങ്ങർ ലമീൻ യമാൽ. കൗമാരപ്രായത്തിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ മറികടന്ന് യമാൽ സ്വന്തമാക്കിയത്.(Lamine Yamal Breaks Kylian Mbappe Champions League Record Highest Scoring Teenager)

ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ ഏഴാം മിനിറ്റിൽ ഗോൾ നേടിയാണ് യമാൽ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ബാഴ്‌സലോണ 3-0 ന് വിജയിച്ചു. റാഫിഞ്ഞയുടെ ഇരട്ട ഗോളുകളാണ് ബാഴ്‌സയുടെ വിജയം ഉറപ്പിച്ചത്. ഈ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ യമാലിന്റെ ഗോൾ നേട്ടം 14 ആയി ഉയർന്നു. പി.എസ്.ജിയിലും മൊണാക്കോയിലുമായി കൗമാരപ്രായത്തിൽ 13 ഗോളുകൾ നേടിയ എംബാപ്പെയുടെ റെക്കോർഡാണ് യമാൽ തിരുത്തിക്കുറിച്ചത്. എംബാപ്പെ 23 മത്സരങ്ങളിൽ നിന്നാണ് 13 ഗോളുകൾ നേടിയതെങ്കിൽ യമാൽ 37 മത്സരങ്ങളിൽ നിന്നാണ് 14 ഗോളുകൾ തികച്ചത്.

വരുന്ന ജൂലൈയിൽ മാത്രമാണ് യമാലിന് 20 വയസ്സ് തികയുന്നത് എന്നതിനാൽ റെക്കോർഡ് കൂടുതൽ ഉയരത്തിലെത്തിക്കാൻ താരത്തിന് അവസരമുണ്ട്. 21 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോൾ നേടിയ എർലിങ് ഹാലൻഡിന്റെ (20 ഗോളുകൾ) റെക്കോർഡ് തകർക്കാൻ യമാലിന് ഇനി 7 ഗോളുകൾ കൂടി മതി. റേറ്റിംഗിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മത്സരം ആരംഭിച്ച താരം (16 വർഷവും 83 ദിവസവും), ഒരൊറ്റ മത്സരത്തിൽ ഗോളും അസിസ്റ്റും സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരം (17 വർഷവും 241 ദിവസവും) തുടങ്ങിയ നിരവധി റെക്കോർഡുകൾ നിലവിൽ യമാലിന്റെ പേരിലുണ്ട്.

Story Summary

Barcelona’s 19-year-old winger Lamine Yamal became the highest-scoring teenager in UEFA Champions League history after scoring his 14th goal in a 3-0 win against Aston Villa. Yamal surpassed Kylian Mbappé’s previous record of 13 teenage goals and continues to break major European football records.

Get more updates from Pudukad News on Google