
തിരുവനന്തപുരം തമ്പാനൂരിന് സമീപം ഉപ്പിടാമൂട് പാലത്തിന് താഴെ ഗുഡ്‌സ് ട്രെയിനിലെ ഇന്ധന ടാങ്കറിന് തീപിടിച്ചു. ഓവർഹെഡ് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ കാക്ക ടാങ്കറിന്റെ മൂടിക്കു മുകളിലേക്ക് വീണതാണ് അപകടത്തിന് കാരണമായത്. കൊച്ചി ഇരുമ്പനത്ത് നിന്നും തിരുനെൽവേലിയിലേക്ക് ഇന്ധനവുമായി പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. തീപിടിത്തം ഉണ്ടായ ഉടനെ റെയിൽവേ ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും ചേർന്ന് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് വെച്ചുണ്ടായ ഈ സംഭവം യാത്രക്കാർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പരിഭ്രാന്തി പരത്തി. ടാങ്കറിന് മുകളിൽ തീ ഉയരുന്നത് കണ്ട ഉടനെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഇന്ധനത്തിലേക്ക് തീ പടരുന്നത് തടയാനായി. സംഭവത്തെത്തുടർന്ന് ഈ പാതയിലുള്ള ട്രെയിൻ ഗതാഗതം അല്പനേരം തടസ്സപ്പെട്ടു.
The post തിരുവനന്തപുരത്ത് ഇന്ധന ടാങ്കറിൽ തീപടർന്നു appeared first on Express Kerala.



