ദീപാവലിക്ക് മുന്നോടിയായി ഡൽഹി-എൻസിആറിൽ കടുത്ത നിയന്ത്രണങ്ങൾ; ഗ്രാപ്-3 നിലവിൽ വന്നു | GRAP Stage 3 restrictions Delhi NCR

Current: മലയാളം

ന്യൂഡൽഹി: ദീപാവലിക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ ഡൽഹിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും വായുമലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) മൂന്നാം ഘട്ടമായ ഗ്രാപ്-3 നിയന്ത്രണങ്ങൾ ഡൽഹി ഉൾപ്പെടെ എൻസിആറിലെ മുഴുവൻ പ്രദേശങ്ങളിലും അടിയന്തരമായി നടപ്പാക്കി. ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) വെള്ളിയാഴ്ച 382 ആയി ഉയർന്നതോടെയാണ് വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷൻ (CAQM) മുൻകരുതൽ നടപടിയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതോടെ വായുനിലവാരം ‘വളരെ മോശം’ വിഭാഗത്തിലെത്തി. (GRAP Stage 3 restrictions Delhi NCR)
വായുമലിനീകരണം കൂടുതൽ രൂക്ഷമാകുന്നത് തടയുന്നതിനും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യം നിയന്ത്രിക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ നടപ്പാക്കിയിരിക്കുന്നത്. ഗ്രാപ്-3യുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾക്കും വാഹനങ്ങളുടെ ഉപയോഗത്തിനും ഉൾപ്പെടെ വിവിധ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്.
Summary: Delhi’s average AQI reached 382, prompting authorities to impose GRAP Stage III restrictions across the entire NCR. The restrictions were introduced as a precautionary measure less than two days before Diwali.











