എബോള: തീവ്രവും മാരകവും

മനുഷ്യരിൽ ഉണ്ടാകുന്ന തീവ്രവും പലപ്പോഴും മാരകവുമായ ഒരു വൈറസ് രോഗമാണ് എബോള .
• കാരണം
ഓർത്തോബോളവൈറസ് വിഭാഗത്തിൽപ്പെട്ട വൈറസുകളാണ് ഈ രോഗത്തിന് കാരണം. എബോള വൈറസ്, സുഡാൻ വൈറസ്, ബുണ്ടിബുഗ്യോ വൈറസ് തുടങ്ങിയവ ഇതിൽ പെടുന്നു.
• രോഗലക്ഷണങ്ങൾ
• വൈറസ് ബാധിച്ചു കഴിഞ്ഞാൽ സാധാരണയായി 2 മുതൽ 21 ദിവസത്തിനുള്ളിൽ (ശരാശരി 8-10 ദിവസം) ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
• തുടക്കത്തിൽ പനി, കടുത്ത തലവേദന, ശരീരവേദന, തൊണ്ടവേദന, വലിയ ക്ഷീണം എന്നിവ കാണപ്പെടുന്നു.
• പിന്നീട് ഛർദ്ദി, വയറിളക്കം, ചർമ്മത്തിൽ ചുണങ്ങു, കരൾ-വൃക്കകളുടെ പ്രവർത്തന തകരാറുകൾ, ആന്തരികമായും ബാഹ്യമായും രക്തസ്രാവം എന്നിവയിലേക്ക് രോഗം വഷളാകാം.
• രോഗവ്യാപനം
• രോഗബാധിതരായ ആളുകളുടെ രക്തം, വിയർപ്പ്, ഉമിനീർ, മലം, മൂത്രം തുടങ്ങിയ ശരീര സ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ഇത് പകരുന്നത്.
• രോഗം ബാറ്റിചത്തതോ ജീവനുള്ളതോ ആയ വന്യമൃഗങ്ങളുമായി സമ്പർക്കം വരുന്നതിലൂടെയും പകരാം.
• ശ്രദ്ധിക്കുക
എബോള വായുവിലൂടെ പകരില്ല.
മരണനിരക്ക്: ചികിത്സ ലഭിക്കാത്ത പക്ഷം എബോള ബാധിതരിൽ 25% മുതൽ 90% വരെ (ശരാശരി 50%) ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.




