loader image
പരിസ്ഥിതി സംരക്ഷണം ലക്ഷ്യം! ഇലക്ട്രോണിക് മാലിന്യ കയറ്റുമതിക്ക് ഒമാനിൽ വിലക്ക്

പരിസ്ഥിതി സംരക്ഷണം ലക്ഷ്യം! ഇലക്ട്രോണിക് മാലിന്യ കയറ്റുമതിക്ക് ഒമാനിൽ വിലക്ക്

മാനിൽ ഇലക്ട്രോണിക് മാലിന്യങ്ങളുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി. മാർച്ച് ഒന്ന് മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ പരിസ്ഥിതി വിഭാഗം അറിയിച്ചു. നിലവിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി നൽകി വരുന്ന പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിരോധനം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ മാലിന്യ സംസ്കരണ മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. ഇലക്ട്രോണിക് മാലിന്യങ്ങൾ വിദേശത്തേക്ക് അയക്കുന്നതിന് പകരം പ്രാദേശികമായി തന്നെ പുനരുപയോഗം ചെയ്യുന്നതിനുള്ള സൗകര്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. മാലിന്യ സംസ്കരണ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഒമാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നിയന്ത്രണം.

The post പരിസ്ഥിതി സംരക്ഷണം ലക്ഷ്യം! ഇലക്ട്രോണിക് മാലിന്യ കയറ്റുമതിക്ക് ഒമാനിൽ വിലക്ക് appeared first on Express Kerala.

Spread the love
See also  കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുപ്പമേറുന്നു! ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ഈജിപ്തും നിരോധനത്തിലേക്ക്

New Report

Close