Skip to content
November 11, 2026
⌕

മുണ്ടക്കയം ബൈപാസിൽ കാർ നിയന്ത്രണം വിട്ട് അപകടം. വില്ലനായത് ബ്രേക്കിനടിയിലെ വെള്ളക്കുപ്പി. ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചപ്പോൾ, ബ്രേക്ക് പെഡലിനടിയിൽ കുടുങ്ങിക്കിടന്ന വെള്ളക്കുപ്പി തടസമായതോടെ കാർ നിയന്ത്രണം വിടുകയായിരുന്നു

November 10, 2026
Share this post to

കോട്ടയം: മുണ്ടക്കയം ബൈപാസിൽ കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു.  ഡ്രൈവിങ്ങിനിടെ ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചപ്പോൾ, ബ്രേക്ക് പെഡലിനടിയിൽ കുടുങ്ങിക്കിടന്ന വെള്ളക്കുപ്പി തടസ്സമായതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ആർക്കും പരുക്കില്ല.

ബ്രേക്ക് പെഡലിന് താഴെ വെള്ളക്കുപ്പി തടസമായി നിന്നതോടെ ബ്രേക്ക് കൃത്യമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ലെന്നും, തുടന്ന് വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു എന്നും വാഹനം ഓടിച്ചിരുന്ന വനിതാ ഡ്രൈവർ പറഞ്ഞത്.

വാഹനത്തിനുള്ളിൽ അലക്ഷ്യമായി സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പിയാണ് ഈ അപകടത്തിന് വഴിവെച്ചത്.   ഡ്രൈവിങ് സീറ്റിനടിയിലോ പരിസരത്തോ സാധനങ്ങൾ വെക്കുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു. ചിലർ ബ്രേക്ക് പെഡലിന് സമീപം ചെരുപ്പൂരിയിട്ട് വാഹനം ഓടിക്കുന്നതും പതിവാണ്. ഇതും വലിയ അപകടങ്ങൾക്ക് വഴിവെക്കും.

Get more updates from Pudukad News on Google