‘പീഡന പരാതി ഒതുക്കിത്തീർക്കാൻ ഒരു കോടി വാഗ്ദാനം ചെയ്തു’: ഡോ. ജോൺസൺ കെ. വർഗീസിനെതിരെ നിർണ്ണായക മൊഴിയുമായി യുവനടി | Doctor Assault Case

കൊച്ചി: പീഡന പരാതി ഒതുക്കി തീർക്കാൻ ഒളിവിലുള്ള ഡോക്ടർ ജോൺസൺ കെ. വർഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി കേസിൽ അറസ്റ്റിലായ യുവനടിയുടെ മൊഴി. എന്നാൽ ഈ വാഗ്ദാനം നിരസിച്ചതോടെയാണ് തങ്ങൾക്കെതിരെ ഡോക്ടറെ മർദ്ദിച്ചതായി കാണിച്ച് പരാതി നൽകിയതെന്ന് നടി പോലീസിനോട് പറഞ്ഞു.(Doctor Assault Case, Actress Reveals Dr Johnson K Varghese Offered 1 Crore To Settle Harassment Case)
ഡോക്ടറെ ഫ്ലാറ്റിൽ വെച്ച് മർദ്ദിച്ചെന്ന കേസിൽ നടിയും സുഹൃത്തുക്കളും നിലവിൽ അറസ്റ്റിലാണ്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പ്രധാന തെളിവുകൾ ഡോക്ടറുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നുവെന്നും, അത് നശിപ്പിക്കാതിരിക്കാനാണ് ഫോൺ കൈക്കലാക്കിയതെന്നും യുവനടി വ്യക്തമാക്കി.
ബന്ധുവായ പരാതിക്കാരി വഴി ഈ ഫോൺ പോലീസിന് കൈമാറാനായിരുന്നു പദ്ധതിയെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ അറസ്റ്റിലായ യുവനടി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെയും ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതേസമയം, ലൈംഗിക പീഡനക്കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിനായി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.
Story Summary
An actress arrested for allegedly assaulting Dr. Johnson K. Varghese revealed to the police that the doctor offered ₹1 crore to settle a sexual harassment complaint against him. She stated that after declining the offer, they retained his phone to preserve evidence, which led to a counter-complaint. Police have issued a lookout circular for the absconding doctor.




