ദേശീയ ശിശു ദിന പരിപാടിയിൽ രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് പുറപ്പെടുന്ന വിദ്യാത്ഥികൾക്ക് യാത്ര അയപ്പ് നൽകി

ആലപ്പുഴ: രാഷ്ട്രപതി ഭവനിൽ നടക്കുന്ന ദേശീയ ശിശുദിന ആഘോഷത്തിൽ പങ്കെടുക്കാൻ പുന്നപ്ര ജ്യോതി നികേതൻ സ്ക്കൂളിന് രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ പ്രത്യേക ക്ഷണം.
ഹിന്ദുസ്ഥാൻ സ്ക്കൗട്ട് ആൻഡ് ഗൈഡ്സ്, സാമൂഹ്യക സേവന പദ്ധതികളിലെ ഇടപെടൽ അക്കാഡമിക് നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം തെരഞ്ഞെടുക്കപ്പെട്ട നൂറ് സ്കൂളുകളിൽ കേരളത്തിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങളിൽ ഒന്നാണ് ജ്യോതി നികേതൻ.
സ്ക്കൂൾ വൈസ് പ്രിൻസിപ്പാൾ റുബി സെബാസ്റ്റ്യൻ, എച്ച്. എസ് ജി സ്ക്കൗട്ട് വിഭാഗം സംസ്ഥാന ട്രയിനിങ്ങ് കമ്മീഷണർ സ്ക്കൂളിലെ സ്ക്കൗട്ട് മാസ്റ്ററുമായ കെ.ശിവകുമാർജഗ്ഗു , സ്ക്കൗട്ട് ഗൈഡ് പട്രോൾ ലീഡറന്മാരായ ശ്രീറാം കൃഷ്‌ണ , ഈശ്വർ കൃഷ്‌ണ , നിധി.എ.നായർ, നിദാനസ്‌റിൻ എന്നിവരടങ്ങിയ സംഘമാണ് രാഷ്ടപതിയുമായി കൂടി കാഴ്ചക്ക് പുറപ്പെടുന്ന സംഘത്തിന് ജില്ലാകളക്‌ട്രേറ്റിൽ ഷാജിവിനായരുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി,
വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എം. ആർ. സുനിമോൾ നഗരസഭപ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു, സ്ക്കൂൾ മാനേജർ സെൻ കല്ലുപുര, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ.ഡി. ഉദയപ്പൻ ,ജോ : സെക്രട്ടറി കെ. നാസർ എന്നിവർ പങ്കെടുത്തു




