Skip to content
November 11, 2026
⌕

മഹ്ബൂല തീരദേശ ശുചീകരണ യജ്ഞവുമായി ‘യുവ ശക്തി’; നേപ്പാളി സമൂഹം പങ്കാളികളായി

November 11, 2026
Share this post to

കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണവും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തി കുവൈത്തിലെ മഹ്ബൂലയിൽ തീരദേശ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കുവൈത്ത് ‘യുവ ശക്തി’യുടെ ആഭിമുഖ്യത്തിൽ ‘ഇക്കോ വാരിയേഴ്സ്’ (Eco Warriors) കൂട്ടായ്മയുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തിയത്.

മഹ്ബൂല ബ്ലോക്ക് രണ്ടിനോട് ചേർന്നുള്ള കടൽത്തീരത്ത് നടന്ന ശുചീകരണത്തിൽ എഴുപത്തഞ്ചോളം നേപ്പാളി പ്രവാസി കൂട്ടായ്മ അംഗങ്ങൾ സജീവമായി പങ്കെടുത്തു. വിവിധ സാമൂഹിക സംഘടനാ പ്രതിനിധികളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തത്.

തീരദേശ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും പ്രവാസികൾക്കിടയിൽ പരിസ്ഥിതി അവബോധം വളർത്താനും ലക്ഷ്യമിട്ടായിരുന്നു കാമ്പയിൻ. പരിപാടി വിജയകരമാക്കാൻ സഹകരിച്ച ഇക്കോ വാരിയേഴ്സിനും പങ്കെടുത്ത മുഴുവൻ സന്നദ്ധപ്രവർത്തകർക്കും യുവ ശക്തി ഭാരവാഹികൾ നന്ദി അറിയിച്ചു.

Get more updates from Pudukad News on Google