Skip to content
November 11, 2026
⌕

കുടുംബ കോടതി നിയമത്തിൽ നിർണായക മാറ്റങ്ങളുമായി കുവൈത്ത്; കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

November 11, 2026
Share this post to

കുവൈത്ത് സിറ്റി: കുടുംബ തർക്ക കേസുകളിലെ നിയമനടപടികൾ കൂടുതൽ ലളിതമാക്കാനും വിധിന്യായങ്ങൾ വേഗത്തിൽ നടപ്പാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ കുടുംബ കോടതി കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. 

കുട്ടികളുടെ സംരക്ഷണത്തിനും ഉത്തമ താല്പര്യങ്ങൾക്കും മുൻഗണന നൽകി തയ്യാറാക്കിയ കരട് നിയമം അന്തിമ അംഗീകാരത്തിനായി ഡെപ്യൂട്ടി അമീർ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് കൈമാറി.


പുതിയ നിയമപ്രകാരം കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള രക്ഷിതാവിന് (Custodial parent) സിവിൽ ഐഡി, പാസ്‌പോർട്ട് തുടങ്ങിയ ഔദ്യോഗിക രേഖകൾ സ്വന്തമാക്കുന്നതിനും പുതുക്കുന്നതിനും ഇനി പ്രത്യേക കോടതി ഉത്തരവ് ആവശ്യമില്ല. 


കൂടാതെ കുട്ടികളെ സ്കൂളുകളിൽ ചേർക്കുന്നതിനും രാജ്യത്തിനകത്ത് സ്കൂളുകൾ മാറ്റുന്നതിനുമുള്ള നടപടികൾ നേരിട്ട് സ്വീകരിക്കാൻ രക്ഷിതാവിന് അധികാരം ലഭിക്കും.

കുട്ടികളെ കാണുന്നതിനും സന്ദർശനം നടത്തുന്നതിനുമുള്ള കോടതി ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയും കരട് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 


സന്ദർശന വേളയിൽ കുട്ടിയെ ഹാജരാക്കാതിരിക്കുകയോ, സന്ദർശന കാലാവധിക്ക് ശേഷം കുട്ടിയെ തിരികെ നൽകാതിരിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട കക്ഷിക്കെതിരെ നിർബന്ധിത പിഴ (Coercive fines) ചുമത്താൻ എക്സിക്യൂഷൻ ജഡ്ജിക്ക് അധികാരമുണ്ടാകും.


കുട്ടികളെ കൈമാറുന്നതിനും സന്ദർശനം നടത്തുന്നതിനുമുള്ള പ്രത്യേക കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാകും.

മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങളിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് കുട്ടികളാണെന്നും, രക്ഷിതാക്കളെ കാണാനുള്ള അവസരം നഷ്ടപ്പെടുകയോ സ്കൂൾ പ്രവേശനം വൈകുകയോ ചെയ്യുന്ന അവസ്ഥ ഇല്ലാതാക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്നും നീതിന്യായ മന്ത്രി നാസർ അൽ സുമൈത്ത് വ്യക്തമാക്കി. 

ഇതിനുപുറമെ, ഫാമിലി ഡിസ്‌പ്യൂട്ട് സെറ്റിൽമെന്റ് സെന്റർ മേധാവി അംഗീകരിക്കുന്ന ഒത്തുതീർപ്പ് കരാറുകൾക്ക് പുതിയ കേസ് ഫയൽ ചെയ്യാതെ തന്നെ നേരിട്ട് നടപ്പാക്കാനുള്ള പൂർണ്ണ നിയമസാധുതയും പുതിയ നിയമം ഉറപ്പുനൽകുന്നു.

Get more updates from Pudukad News on Google