Skip to content
November 11, 2026
⌕

വർഷങ്ങൾ നീണ്ട കുടുംബത്തിലെ അകൽച്ചയ്ക്ക് വിരാമം; ചേച്ചിയെ കണ്ടപ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു; മനസ് തുറന്ന് എംജി ശ്രീകുമാർ | MG Sreekumar family reunion

November 11, 2026
Share this post to
MG Sreekumar family reunion

കുടുംബാംഗങ്ങൾക്കിടയിൽ വർഷങ്ങളായി നിലനിന്നിരുന്ന അകൽച്ച മാറിയതിനെക്കുറിച്ച് മനസ് തുറന്ന് ഗായകൻ എംജി ശ്രീകുമാർ. ഏറെക്കാലത്തിന് ശേഷം സഹോദരി അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോഴുണ്ടായ വൈകാരിക നിമിഷങ്ങളെക്കുറിച്ചാണ് അദ്ദേഹം പങ്കുവച്ചത്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. (MG Sreekumar family reunion)

ഒരുദിവസം സഹോദരിയും മകളും അപ്രതീക്ഷിതമായി വീട്ടിലെത്തിയെന്ന് എംജി ശ്രീകുമാർ പറഞ്ഞു. അവരെ കണ്ടതും ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. ഇരുവരും പൊട്ടിക്കരഞ്ഞു. ഇത്രയും കാലം തന്നോട് മിണ്ടാതിരിക്കാൻ താൻ എന്താണ് ചെയ്തതെന്ന് സഹോദരിയോട് ചോദിച്ചു. അതേ ചോദ്യം സഹോദരിയും തിരിച്ചുചോദിച്ചതോടെ ഇരുവർക്കുമിടയിലെ അകൽച്ചയ്ക്ക് അവസാനമായെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴും സഹോദരിയുമായി സംസാരിക്കാറുണ്ടെന്നും എംജി ശ്രീകുമാർ വ്യക്തമാക്കി. കുടുംബത്തിലെ പലരും ഇപ്പോൾ സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്യാത്തതിനെക്കുറിച്ച് സഹോദരി തന്നോട് പറഞ്ഞിരുന്നു. ചിലർ മറ്റുള്ളവരോട് കാര്യങ്ങൾ പറഞ്ഞ് കുടുംബാംഗങ്ങൾക്കിടയിൽ വഴക്കുണ്ടാക്കുന്നതാണ് ഇത്തരം അകൽച്ചകൾക്ക് കാരണമാകുന്നതെന്ന് ഇപ്പോൾ മനസിലായെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ എല്ലാവരും ഒരുദിവസം ഒത്തുചേരണമെന്നാണ് ആഗ്രഹമെന്നും എംജി ശ്രീകുമാർ കൂട്ടിച്ചേർത്തു.

നേരത്തെ സഹോദരി കെ. ഓമനക്കുട്ടിയും എംജി ശ്രീകുമാറുമായി തനിക്ക് അകൽച്ചയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് ഡയലോഗ്സ്’ പരിപാടിയിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്. എംജി ശ്രീകുമാറും സഹോദരൻ എംജി രാധാകൃഷ്ണനും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് ‘ഭരതം’ എന്ന സിനിമയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രതികരണം. അത്തരം കഥകളെല്ലാം ആളുകൾ ഉണ്ടാക്കുന്നതാണെന്നും സഹോദരങ്ങൾ തമ്മിൽ വലിയ സ്നേഹമായിരുന്നുവെന്നും ഓമനക്കുട്ടി പറഞ്ഞു. എംജി ശ്രീകുമാർ പലപ്പോഴും തന്റെ ചേട്ടൻ ഗുരുവാണെന്ന് പറയാറുണ്ടെന്നും അങ്ങനെയുള്ള ഒരാൾക്ക് മറിച്ചൊരു മനോഭാവം ഉണ്ടാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Summary: Singer MG Sreekumar has opened up about ending a long-standing distance with his sister. He recalled an emotional reunion at his home and said he hopes the entire family will come together again.

Get more updates from Pudukad News on Google